ഐ ഗ്രൂപ്പ് മന്ത്രിമാരും പി.സി. ജോര്‍ജും രഹസ്യ കൂടിക്കാഴ്ച

ktg51-mundakayam-t.bകോട്ടയം: ഐ ഗ്രൂപ് മന്ത്രിമാരും ചീഫ് വിപ് പി.സി. ജോര്‍ജും തമ്മില്‍ മുണ്ടക്കയത്ത് രഹസ്യ കൂടിക്കാഴ്ച. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റവന്യൂമന്ത്രി അടൂര്‍ പ്രകാശ് എന്നിവരാണ് മുണ്ടക്കയം ടി.ബിയില്‍ മുന്‍നിശ്ചയപ്രകാരം ജോര്‍ജുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെ മുണ്ടക്കയം ടി.ബിയിലത്തെിയ മൂവരും അര മണിക്കൂര്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. എന്നാല്‍, യാത്രക്കിടെ ഭക്ഷണം കഴിക്കാന്‍ മാത്രമായി എത്തിയതാണെന്നായിരുന്നു മൂവരുടെയും പ്രതികരണം.

കട്ടപ്പനയില്‍ പട്ടയമേളക്ക് പോകുന്നതിനിടെയാണ് രമേശ് ചെന്നിത്തല മുണ്ടക്കയത്ത് എത്തിയത്. കോരുത്തോട്ടില്‍ വില്ലേജ് ഓഫിസ് ഉദ്ഘാടനത്തിന് വന്ന മന്ത്രി അടൂര്‍ പ്രകാശും പി.സി. ജോര്‍ജും മുണ്ടക്കയം ടി.ബിയില്‍ എത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെ മുറിയില്‍നിന്ന് ഒഴിവാക്കിയായിരുന്നു ചര്‍ച്ച.

മാണിക്കെതിരായ കോഴ ആരോപണത്തിനുപിന്നില്‍ എ ഗ്രൂപ്പാണെന്ന് ജോര്‍ജ് ആരോപിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment