Flash News

32, 000 അടി ഉയരത്തി പറക്കുന്ന വിമാനത്തില്‍ ആദ്യ വിവാഹം

November 4, 2014 , പി. പി. ചെറിയാന്‍

wedding 1

അര്‍ക്കന്‍സാസ്: സൗത്ത് വെസ്റ്റ് എയര്‍‌ലൈന്‍സ് വിമാനം അര്‍ക്കന്‍സാസിന്റെ മുകളിലൂടെ 32, 000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ കെന്റക്കി ലൂയിസ് വില്ലയില്‍ നിന്നുള്ള ഡോറ്റി കോവന്റെയും (44) സ്റ്റുവര്‍ട്ടിന്റെയും (38) വിവാഹത്തിന് വേദി ഒരുങ്ങുകയായിരുന്നു.

നവംബര്‍ 2 ഞായറാഴ്ച നാഷ്‌വില്ലയില്‍ നിന്നും ഡാളസ് ലൗവ്‌ഫീല്‍ഡ് എയര്‍‌പോര്‍ട്ടിലേക്ക് പറക്കുന്നതിനിടയിലാണ് മുന്‍‌കൂട്ടി അനുമതി വാങ്ങിയിരുന്ന വിവാഹം വിമാനത്തിനുള്ളില്‍ നടന്നത്.

ഫ്ലവര്‍ ഗേള്‍ ഉള്‍പ്പെടെ 30 പേരാണ് വിവാഹത്തില്‍ പങ്കെടുക്കുന്നതിന് സൗത്ത് വെസ്റ്റ് വിമാനത്തില്‍ യാത്രക്കാരായെത്തിയത്. ഇവരെകൂടാതെ 111 യാത്രക്കാരും ഈ മംഗളകര്‍മ്മത്തിന് സാക്ഷികളായി.

വിവാഹത്തോടനുബന്ധിച്ചുള്ള പ്രതിഞ്ജയും ഡാന്‍സ്സും വിമാനത്തിനുള്ളില്‍ നടന്നത് യാത്രക്കാര്‍ക്ക് കൗതുകമായി. വിവാഹത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ കഴിഞ്ഞ് മുഖ്യ കാര്‍മ്മികന്‍ ഭാര്യാ ഭര്‍ത്താക്കന്മാരെ സദസ്സിന് പരിചയപ്പെടുത്തി.

രണ്ട് വര്‍ഷം മുന്‍പ് കണ്ടുമുട്ടിയ ഇവര്‍ ഐ.ടി മേഖലയിലെ ജീവനക്കാരാണ്.

WEDDING2

3WEDDING


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top