ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍ റജി കൊട്ടാരം ടീം നയിക്കുന്ന ധ്യാനം ഡാലസില്‍

Retreat Team - Fr. Kurian Karickal, Br. Reji Kottaram, Peter Cheranelloor, VD Rajuഡാലസ് : പ്രശസ്ത ധ്യാനഗുരുവും, അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ റജി കൊട്ടാരം ടീം നയിക്കുന്ന കെയ്‌റോസ് ധ്യാനം നവംബര്‍ 7, 8, 9 (വെള്ളി, ശനി,ഞായര്‍) തീയതികളിലായി ഇര്‍വിങ്ങിലുള്ള ക്നാനായ ജാക്കോബൈറ്റ് പള്ളിയില്‍ (727 Metker Ln. Irving TX 75062) നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതലും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതലുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

കെയ്‌റോസ് എന്ന ഗ്രീക്ക് വാക്കിനര്‍ഥം ‘ദൈവം ഇടപെടുന്ന സമയം’എന്നതാണ്. ഇതാ ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു എന്നതാണ് ആപ്തവാക്യം. ആത്മീയ വര്‍ഷമേകുന്ന വചന ശുശ്രൂഷകളും വിടുതല്‍ സൗഖ്യ പ്രാര്‍ഥനകളും കൗണ്‍സിലിംഗും കെയ്‌റോസ് ധ്യാനത്തിന്റെ പ്രത്യേകതകളാണ്.

പ്രശസ്ത ഗായകനും, സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ഗായകനും കീ ബോര്‍ഡ് പ്ലെയറുമായ ബ്രദര്‍. വി.ഡി. രാജു എന്നിവര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ എം എസ് ചെറിയാന്‍ കോര്‍-എപിസ്കോപ്പ 469 789 4240, ഫിലിപ്പ് കുര്യന്‍ 469 835 0584, സാബു എബ്രഹാം 214 718 5045.

tx final (2)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment