Flash News

കെ.എം മാണിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനയെ ശക്തമായി നേരിടണം: പ്രവാസി കേരള കോണ്‍ഗ്രസ്

November 4, 2014 , ഷോളി കുമ്പിളവേലി

K M Mani1ന്യൂയോര്‍ക്ക്: കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവും അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വവുമായ കെ.എം മാണിയെ അധിക്ഷേപിക്കുവാന്‍, മോഹഭംഗം സംഭവിച്ച ഏതാനും മദ്യകച്ചവടക്കാര്‍ ഇറങ്ങിത്തിരിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ‘പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക’യുടെ നഷണല്‍ കമ്മിറ്റി വ്യക്തമാക്കി.

അഞ്ചു പതിറ്റാണ്ടുകാലത്തെ സത്യസന്ധവും ജനോപകാരപ്രദവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിപക്ഷത്ത് ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ ശ്രീ.കെ.എം മാണിയോട് രാഷ്ട്രീയ അസൂയയുള്ള ചില കപടനാട്യക്കാര്‍ ‘ശിഖണ്ഡിയെ’ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിലപേശല്‍ അവസാനിപ്പിക്കുന്നത് യുഡിഎഫ് മുന്നണിക്കു തന്നെ ഗുണകരമായിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം കെ.എം മാണിയെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള പ്രവാസി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതികരിക്കേണ്ടിവരും.

നവംബര്‍ രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം കൂടിയ ടെലഫോണ്‍ കോണ്‍ഫറന്‍സില്‍ നാഷണല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര (ചിക്കാഗോ) അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയും സംഭവ വികാസങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മാത്തുക്കുട്ടി ആലുംപറമ്പില്‍, ഷോളി കുമ്പിളുവേലി, സജി പുതൃക്കയില്‍, ജോണ്‍ സി. വര്‍ഗീസ് (സലിം), ജോര്‍ജ് പനയ്ക്കല്‍, തോമസ് ഏബ്രഹാം, ബേബിച്ചന്‍ ചാമക്കാല, ബാബു പടവത്തില്‍, വര്‍ഗീസ് കെ.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി മാത്യൂ മോഡറേറ്ററായി യോഗം നിയന്ത്രിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “കെ.എം മാണിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനയെ ശക്തമായി നേരിടണം: പ്രവാസി കേരള കോണ്‍ഗ്രസ്”

  1. സാമുവല്‍ ജോര്‍ജ് says:

    ഈ മാണി എന്നുവെച്ചാല്‍ ദൈവപുത്രനൊന്നുമല്ലല്ലോ? ചക്കരക്കുടത്തില്‍ കൈയ്യിട്ടവന്‍ നക്കാതിരിക്കുമോ. മാണി പാലാക്കാരനായതുകൊണ്ട് പാലാക്കാര്‍ക്ക് പാലഭിഷേകം ചെയ്യുമായിരിക്കും. അത് എല്ലാ രാഷ്‌ട്രീയക്കാരും ചെയ്യുന്നതാ…എന്നുവെച്ച് കേരളത്തിലെ മൊത്തം ജനങ്ങള്‍ ഇയ്യാളെ പൂജിക്കണമെന്നു പറയുന്നതില്‍ എന്തു ന്യായം. പിന്നെ ഈ പ്രവാസി കോണ്‍‌ഗ്രസ് എന്നു പറയുന്ന അമേരിക്കയിലെ കുറെ വായീനോക്കികള്‍ എന്തു ചെയ്യുമെന്നാ ഈ പറഞ്ഞുവരുന്നത്? കഷ്ടം….നാണമില്ലാത്തോന്റെ ആസനത്തില്‍ ആലു മുളച്ച പോലെയാണ് ഈ പ്രവാസി കോണ്‍‌ഗ്രസ്…..നാണവുമില്ല മാനവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top