Flash News

സ്കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തില്‍

November 5, 2014 , സ്വന്തം ലേഖകന്‍

1_141105122529316

തൃശൂര്‍: സ്ഥിരം ഡയറക്ടറെ നിയമിക്കുക, കാമ്പസില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് ആരംഭിച്ചു.

ഡ്രാമ കോഴ്സിലെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല. ക്ലാസുകള്‍ നടക്കുന്ന കെട്ടിടം ഇടിഞ്ഞ് പൊളിഞ്ഞ് നിലം പതിക്കാറായി. നനഞ്ഞ് കുതിര്‍ന്ന ചുമരുകളില്‍ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കുന്നതും പതിവാണ്. ബാത്ത്റൂം, കുടിവെള്ളം മുതലായ സൗകര്യങ്ങള്‍ കുറവാണ്. ഈ അവസ്ഥ വൈസ് ചാന്‍സലറെ തന്നെ പലതവണ അറിയിച്ചിട്ടും അധികൃതര്‍ നടപടിയെടുത്തില്ലന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കോളജിന്‍െറ ദുരവസ്ഥ പരിഹരിക്കുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top