Flash News

ആറ് വയസ്സുകാരനെ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍

November 5, 2014 , പി. പി. ചെറിയാന്‍

sonഒറിഗണ്‍: ‘ആറ് വയസ്സുളള മകനെ പാലത്തില്‍ നിന്നും വെളളത്തിലേക്ക് വലിച്ചെറിയുക’, ആരോ എന്റെ ചെവിയില്‍ പറഞ്ഞ ശബ്ദം കേട്ടതനുസരിച്ചാണ് ഞാന്‍ ഇങ്ങനെ പ്രവര്‍ത്തിച്ചത്. മുപ്പത്തിനാല് വയസുളള ജില്ലിയന്‍ മെരിഡിത്ത് എന്ന മാതാവ് തന്റെ മകന്റെ മരണത്തെക്കുറിച്ച് ന്യുപോര്‍ട്ട് പൊലീസ് ചീഫ് മാര്‍ക്ക് മിറാഡയുടെ ചോദ്യത്തിന് നല്‍കിയ വിശദീകരണമായിരുന്നു ഇത്.

ഒറിഗണ്‍ യക്വീന ബെ ബ്രിഡ്ജില്‍ നിന്നും തിങ്കളാഴ്ച (നവംബര്‍ 3) വൈകിട്ട് 6 മണിക്ക് ശേഷമാണ് മാതാവ് ഈ ക്രൂരകൃത്യം നടത്തിയത്. നാല് മണിക്കൂറിനു ശേഷം 911-ല്‍ വിളിച്ച് ഇവര്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു.

രണ്ട് ബോട്ടുകളും ഹെലികോപ്റ്ററും മണിക്കൂറുകള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആറ് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തത്.

നാലു മണിക്കൂറിനു ശേഷം പൊലീസിനെ വിവരം അറിയിച്ചെങ്കിലും തണുത്തുറഞ്ഞു കിടക്കുന്ന വെളളത്തില്‍ 20 മിനിറ്റ് പോലും ജീവനോടെയിരിക്കാന്‍ കഴിയുകയില്ല എന്നാണ് പോലീസ് പറഞ്ഞത്. മാത്രമല്ല പാലത്തില്‍ നിന്നും 100 അടി താഴെയാണ് ജലോപരിതലം.

മകനെ വെളളത്തിലേക്ക് വലിച്ചെറിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. അറസ്റ്റ് ചെയ്ത് ലിങ്കണ്‍ കൗണ്ടി ജെയ്‌ലിലെത്തിച്ച പ്രതിക്ക് ഇന്നലെ (ചൊവ്വാഴ്ച) രാവിലെ കോടതി 750, 000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

mother


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top