Flash News

ഉമ പ്രേമനും ശിവജി ഗുരുവായൂരും നിരാഹാരം പിന്‍വലിച്ചു

November 6, 2014 , സ്വന്തം ലേഖകന്‍

uma preman fast

ഗുരുവായൂര്‍: റോഡുകള്‍ ഉടന്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് ജീവകാരുണ്യപ്രവര്‍ത്തക ഉമ പ്രേമനും നടന്‍ ശിവജി ഗുരുവായൂരും തുടങ്ങിയ അനിശ്ചിതകാല നിരാഹാരം ഒരു ഉറപ്പും ആരില്‍ നിന്നും ലഭിക്കാതെ പെട്ടെന്ന് അവസാനിപ്പിച്ചു. അഴുക്കുചാല്‍ പദ്ധതിക്ക് വിദഗ്ധ മേല്‍നോട്ടം വേണമെന്നായിരുന്നു ഉമ പ്രേമന്‍െറ ആവശ്യം. പദ്ധതിയുടെ മേല്‍നോട്ടത്തിന് വിദഗ്ധനെ നിയമിക്കുന്ന കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് ചാവക്കാട് തഹസില്‍ദാല്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പെട്ടെന്ന ഉമ പിന്‍വലിച്ചത്.

മുതുവട്ടൂര്‍ രാജ ആശുപത്രിയിലത്തെി തഹസില്‍ദാല്‍ മുഹമ്മദ് റഫീഖ് ഉമയുമായി ചര്‍ച്ച നടത്തി. നടന്‍ വി.കെ. ശ്രീരാമന്‍ ഇരുവര്‍ക്കും ഇളനീര്‍ നല്‍കി സമരം അവസാനിപ്പിച്ചു. നിരാഹാരത്തെ തുടര്‍ന്ന് ഉമയുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. ഇവര്‍ ഒരു വൃക്ക ദാനം ചെയ്തയാളാണ്. ഉമയുടെ ഹൃദയത്തിന്‍െറ പ്രവര്‍ത്തനം മോശമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ അവരെ തൃശൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. തൃശൂരിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകും വഴി സ്ഥിതി വഷളായതിനെ തുടര്‍ന്ന് മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരാഹാരം അവസാനിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചിട്ടും അവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ കലക്ടറുമായി ബന്ധപ്പെട്ട് അവരുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തഹസില്‍ദാറെ കലക്ടറുടെ ദൂതനായി നിയോഗിച്ച് ചര്‍ച്ച നടത്തിയത്.

ശനിയാഴ്ചയാണ് ഉമ ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ നിരാഹാരം ആരംഭിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ അവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് ചാവക്കാട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നാണ് നടന്‍ ശിവജി ഗുരുവായൂര്‍ നിരാഹാരം തുടങ്ങിയത്. ആരോഗ്യസ്ഥിതി വഷളായ ശിവജിയെയും ബുധനാഴ്ച ഉച്ചക്ക് അറസ്റ്റ് ചെയ്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

sivaji guruvayur fast


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top