Flash News

ഗര്‍ഭഛിദ്രം: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ.സി.ബി.സിയും ഐ.എം.എയും

November 6, 2014 , സ്വന്തം ലേഖകന്‍

news_20141105034647കൊച്ചി: ഒരു വ്യവസ്ഥയും കൂടാതെ ആറുമാസം വരെയുള്ള ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള കേന്ദ്രഗവണ്‍മെന്‍റിന്‍െറ നീക്കം, നിഷ്കളങ്കവും നിസ്സഹായവുമായ മനുഷ്യജീവനെ സംരക്ഷിക്കാനുള്ള രാഷ്ട്രത്തിന്‍െറ ഏറ്റവും ശ്രേഷ്ഠമായ ദൗത്യത്തിനെതിരെയുള്ള നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കെ.സി.ബി.സി പ്രോ ലൈഫ് സമിതി.

അണ്ഡബീജ സങ്കലന നിമിഷം മുതല്‍ ഭ്രൂണം വെറും ജീവശാസ്ത്രപരമായ വസ്തുവല്ലന്നും മറിച്ച് ഒരു മനുഷ്യവ്യക്തിയാണെന്നും ഉള്ളത് ശാസ്ത്രീയമായ സത്യമാണ്. അതിനാല്‍, ഗര്‍ഭാവസ്ഥയുടെ ഏതവസരത്തിലുമുള്ള ഗര്‍ഭച്ഛിദ്രം ഗൗരവാവഹമായ തിന്മയും അധാര്‍മികതയും കൊലപാതകവുമാണ്. വ്യക്തിയെന്ന നിലയില്‍ അജാതശിശുവിനും അവകാശങ്ങള്‍ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ജനിക്കാനും ജീവിക്കാനുള്ള അവകാശമാണ്- യോഗം ചൂണ്ടിക്കാട്ടി.

ഗര്‍ഭഛിദ്രം അശാസ്ത്രീയമായി കൈകാര്യം ചെയ്യാനുള്ള ഏതൊരു നീക്കത്തെയും ശക്തിയായി എതിര്‍ക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചത്തില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അംഗീകരിക്കാം. പക്ഷേ, അതിന്‍െറ മറവില്‍ പൊതുജനാരോഗ്യത്തിന് അപകടം ഉണ്ടാക്കുന്ന രീതിയില്‍ പരിശീലനം ഇല്ലാത്തവരെയും നേരിട്ട് ബന്ധമില്ലാത്തവരെയും തിരുകിക്കയറ്റാനുള്ള നീക്കം അപകടകരമാണ്.

ഗര്‍ഭഛിദ്രം പൊതുവെയും 12 ആഴ്ചക്കുശേഷമുള്ളവ പ്രത്യേകിച്ചും സങ്കീര്‍ണപ്രക്രിയയാണ്. ആധുനിക വൈദ്യശാസ്ത്രത്തിലും ഈ മേഖലയിലും പ്രത്യേകം പ്രാവീണ്യം സിദ്ധിച്ചവരെയാണ് ഈ ചുമതല ഇപ്പോള്‍ ഏല്‍പിച്ചിരിക്കുന്നത്. ഈ മേഖലയില്‍ പ്രത്യേക പരിശീലനമോ പ്രാവീണ്യമോ ഇല്ലാത്ത വിഭാഗക്കാരെ ചികിത്സാ സങ്കേതങ്ങള്‍ക്കായി ചുമതലപ്പെടുത്തുന്നത് നിയമവിരുദ്ധവും പൊതുജനാരോഗ്യത്തിന് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണ്.

ദേശീയ ഐ.എം.എ കേന്ദ്രസര്‍ക്കാറിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അനുകൂല നടപടി ഉണ്ടാകുന്നില്ലങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡോ. എ.വി. ബാബുവും സംസ്ഥാന സെക്രട്ടറി ഡോ. എ.വി. ജയകൃഷ്ണനും പത്രക്കുറിപ്പില്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top