ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന് മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഭക്തിനിര്‍ഭരമായി ആചരിച്ചു. വിവിധ വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞ കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരം ഏവര്‍ക്കും കൗതുകം പകര്‍ന്നു.
ആരും മരിക്കുമ്പോഴല്ല, ജീവിച്ചിരിക്കുമ്പോഴാണ് എന്ന സന്ദേശം ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ നല്കുകയുണ്ടായി. വിശുദ്ധരുടെ ജീവിതം അനുകരിക്കുവാന്‍ ഈ തിരുനാള്‍ പ്രചോദനമാകട്ടെ എന്ന് പ്രിന്‍സിപ്പല്‍ ഗ്രീന പള്ളിത്താനം കുട്ടികളെ ഉദ്ബോധിപ്പിച്ചു. മതാദ്ധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. പങ്കെടുത്ത എല്ലാവര്ക്കും ഡയറക്ടര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news