നരേന്ദ്ര മോദി ശക്തരായ പ്രമുഖരുടെ പട്ടികയില്‍

modiന്യൂയോര്‍ക്ക് : ലോകത്തെ ശക്തരായവരുടെ പട്ടികയില്‍ ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചിട്ടുള്ളത്.

72 പേരുടെ പട്ടികയില്‍ മോദിക്ക് 15ാം സ്ഥാനമാണുള്ളത്. ബോളിവുഡില്‍ നിന്നല്ലാത്ത റോക്ക് സ്റ്റാര്‍ എന്നാണ് ഫോബ്സ് മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മോദിയെ ഹിന്ദു ദേശിയവാദിയെന്നു വിശേഷിപ്പിക്കുന്ന ഫോബ്സ് മോദിയുടെ കാലത്താണ് ഗുജറാത്ത് കലാപം ഉണ്ടായതെന്നും വ്യക്തമാക്കിയിരിക്കുന്നു.

ഗുജറാത്തിന്‍റെ വികസനങ്ങളിലെ മോദിയുടെ പങ്കിനെയും ഫോബ്സ് എടുത്തു കാണിക്കുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിന്‍ പുചിനാണ് ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങാണ് മൂന്നാംസ്ഥാനത്തുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പ നാലാസ്ഥാനവും ഏയ്ഞ്ചല മര്‍ക്കല്‍ അഞ്ചാം സ്ഥാനവും നേടിയിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസിന് തിരിച്ചടിയായി സോണിയാഗാന്ധി പട്ടികക്ക് പുറത്തായി. മോദിയും ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ അല്‍ സിസിയും ഉള്‍പ്പെടെ 12 പുതുമുഖങ്ങളാണ് ഈ വര്‍ഷം പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. മോദിയെ കൂടാതെ മുകേഷ് അംബാനി (36), ലക്ഷ്മി മിത്തല്‍(57), സത്യ നഡെല്ലെ (64) തുടങ്ങിയ ഇന്ത്യക്കാരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment