മൂന്ന് മലയാളി യുവാക്കള്‍ സൗദിയില്‍ അപകടത്തില്‍ മരിച്ചു

3592750249_picssജിദ്ദ: മലയാളി യുവാക്കള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് സൗദിയില്‍ മൂന്നു പേര്‍ മരിച്ചു. റിയാദ്-ജിദ്ദ ഹൈവേയില്‍ സുലമിനടുത്ത് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം.

മലപ്പുറം എടവണ്ണ മുണ്ടേങ്ങരയിലെ തച്ചുപറമ്പന്‍ ഷഹല്‍ (മോന്‍-26), മലപ്പുറം ഐക്കരപ്പടിയിലെ കിഴക്കുംകര വീട്ടില്‍ മുഹമ്മദ് ഫാറൂഖ് (31), കോഴിക്കോട് ബേപ്പൂര്‍ സ്വദേശി നടുവിലകത്ത് ആശിഖ് (27) എന്നിവരാണ് മരിച്ചത്.

ജിദ്ദയില്‍ ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ദമ്മാമില്‍നിന്നു യാത്രതിരിച്ചവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച പ്രാഡോ കാറിനു മുന്നിലുണ്ടായിരുന്ന സ്വദേശിയുടെ വാഹനം പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടകാരണം.

ഷഹല്‍ ഫറൂഖ് കോളജ്, മമ്പാട് കോളജ്, മുണ്ടേങ്ങര മസ്ദൂര്‍ ക്ലബ് എന്നിവയുടെ ഫുട്ബാള്‍ കളിക്കാരനായിരുന്നു.

Print Friendly, PDF & Email

Leave a Comment