- Malayalam Daily News - https://www.malayalamdailynews.com -

കൈ വെട്ടുകേസ് പ്രതിയെ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം തള്ളി

nia_LOGO_360x270 [1]കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിന്‍െറ കൈവെട്ടിയ കേസിലെ പ്രതിയെ കുറ്റമുക്തനാക്കണമെന്ന ആവശ്യം പ്രത്യേക എന്‍.ഐ.എ കോടതി തള്ളി. 19ആം പ്രതി നിയാസിനെതിരെ തെളിവില്ലന്നും ഈ സാഹചര്യത്തില്‍ കുറ്റമുക്തമാക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്‍െറ ആവശ്യം. എന്നാല്‍, പ്രതിക്ക് കുറ്റകൃത്യത്തില്‍ പങ്കാളിത്തമില്ലന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം ഈ ഘട്ടത്തില്‍ പറയാനാവില്ലന്ന് നിരീക്ഷിച്ചാണ് അപേക്ഷ നിരസിച്ചത്.

മുഖ്യപ്രതികളായ സവാദ് അടക്കമുള്ളവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന എന്‍.ഐ.എയുടെ രേഖകള്‍ പരിശോധിച്ചാണ് കോടതിയുടെ നടപടി. പ്രതികള്‍ക്ക് വീട് എടുത്തുകൊടുത്തെന്നും കാര്‍ വാടകക്കെടുത്ത് നല്‍കിയെന്നുമുള്ള ആരോപണങ്ങളും നേരത്തേ പ്രതിക്കെതിരെ ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന വാദത്തിനിടെയാണ്, ഇതുവരെ നടന്ന വിചാരണ നടപടികളില്‍ തെളിവില്ലാത്തതിനാല്‍ നിയാസിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിച്ചത്. അപേക്ഷ തള്ളിയ കോടതി പ്രതിഭാഗം തെളിവെടുപ്പിന് കേസ് മാറ്റി.

2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് പ്രഫ. ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ. ജോസഫിനെ ഒമ്നി വാനിലത്തെിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തില്‍ പങ്കാളികളായ മുഖ്യപ്രതി എം.കെ. നാസര്‍, സവാദ്, സജില്‍ എന്നിവരടക്കം ആറുപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ ഒഴിവാക്കി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടവരെ ഉള്‍പ്പെടുത്തിയാണ് കോടതി വിചാരണ നടത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]