Flash News

അന്ധ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയ കണ്ടക്ടര്‍ അറസ്റ്റില്‍

November 7, 2014 , സ്വന്തം ലേഖകന്‍

bus conductor arrestedകുന്നംകുളം: അന്ധ വിദ്യാര്‍ഥിക്ക് യാത്രാ ഇളവ് നിഷേധിച്ച ബസ് കണ്ടക്ടറെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ട് താമസിക്കുന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശി കളഭം വീട്ടില്‍ വിജയനെയാണ് (51) എസ്.ഐ ദിലീപ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് – തൃശൂര്‍ റൂട്ടിലോടുന്ന ‘സന’ ബസിലെ ജീവനക്കാരനാണിയാള്‍.

പൊന്നാനി മടക്കാവ് വീട്ടില്‍ ശ്രീരാജിന്‍െറ (19) പരാതിയെ തുടര്‍ന്നാണ് നടപടി. കുന്നംകുളം ശ്രീ വിവേകാനന്ദ കോളജിലെ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥിയാണ് ശ്രീരാജ്. അന്ധനായ ശ്രീരാജ് മാതാവ് പത്മിനിയുടെ സഹായത്തോടെയാണ് കോളജില്‍ വന്നിരുന്നത്. പതിവ് പോലെ വ്യാഴാഴ്ച രാവിലെ എടപ്പാളില്‍ നിന്നാണ് ഈ ബസില്‍ കയറിയത്. മറ്റ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിച്ചെങ്കിലും ശ്രീരാജിന് അനുവദിച്ചില്ല. കാഴ്ച ശക്തിയില്ലാത്ത ഇത്തരം വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക കണ്‍സഷന്‍ കാര്‍ഡ് പല തവണ കാണിച്ചെങ്കിലും കണ്ടക്ടര്‍ അസഭ്യം പറയുകയായിരുന്നു. പിന്നീട് കാര്‍ഡ് നശിപ്പിക്കുകയും ചെയ്തു. ഇതോടെ മറ്റ് യാത്രക്കാരും കോളജ് -സ്കൂള്‍ വിദ്യാര്‍ഥികളും നടപടി ചോദ്യം ചെയ്തതോടെ ബസ് ജീവനക്കാര്‍ ക്ഷുഭിതരായി.

ബസ് കുന്നംകുളം സ്റ്റാന്‍ഡില്‍ എത്തിയതോടെ തടിച്ച് കൂടിയ വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും ചേര്‍ന്ന് കണ്ടക്ടറെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. കണ്‍സഷന്‍ കാര്‍ഡ് നശിപ്പിച്ചതിനും യാത്രക്കാരുടെ മുന്നിലിട്ട് അപമാനിച്ചതിനും കണ്ടക്ടര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

blind student bus problem


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top