Flash News

നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

November 8, 2014 , സ്വന്തം ലേഖകന്‍

14153389307rojiകുണ്ടറ: തിരുവനന്തപുരം കിംസ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് നഴ്സിങ് വിദ്യാര്‍ഥിനി ചാടിമരിച്ച സംഭവത്തിന് പിന്നില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. കൊല്ലം നല്ലില പുതിയില്‍ റോബിന്‍ ഭവനില്‍ ബധിരമൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകള്‍ റോജി റോയിയാണ് മരിച്ചത്.

തിങ്കളാഴ്ച ആരംഭിക്കുന്ന പരീക്ഷക്കായി സ്റ്റഡി ലീവിലായിരുന്ന റോജിയെ കോളജിലേക്ക് വിളിപ്പിക്കുകയായിരുന്നു. സംഭവദിവസം രാവിലെ 10.30ഓടെ റോജി ബന്ധുവിനെ വിളിച്ചിരുന്നു. ഇവരുടെ സഹോദരിയെ ഫോണില്‍ ലഭിക്കാത്തതിനാലാണ് വിളിച്ചതെന്നും അറിയിച്ചു. ഏതാണ്ട് ഇതേസമയത്തുതന്നെ ആശുപത്രി അധികൃതര്‍ റോയിയുടെ മാതാവ് ശോശാമ്മയുമായി ഫോണില്‍ സംസാരിച്ചു. വേഗം ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തണമെന്ന് അറിയിച്ചെങ്കിലും കാരണം പറഞ്ഞില്ല. എന്നാല്‍, മറ്റൊരു ബന്ധുവിനെ വിളിച്ച ആശുപത്രി അധികൃതര്‍ കുട്ടി കെട്ടിടത്തിന്‍െറ മുകളില്‍നിന്ന് ചാടിയെന്നും ഐ.സി.യുവിലാണെന്നും പറഞ്ഞു.

ബസില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ആശുപത്രി അധികൃതര്‍ ശോശാമ്മയെ വീണ്ടും ഫോണില്‍ ബന്ധപ്പെടുകയും ഉള്ളൂരില്‍ ഇറങ്ങാന്‍ പറയുകയുമായിരുന്നു. ഉള്ളൂരിലിറങ്ങിയ ഇവരെ ആശുപത്രി അധികൃതര്‍ കൂട്ടിക്കൊണ്ട് പോകുകയും കുട്ടിയുടെ മാലയും കമ്മലും ശോശാമ്മയെ ഏല്‍പിക്കുകയും ചെയ്തു. വൈകീട്ട് ആറിന് ശേഷമാണ് റോജി മരിച്ച വിവരം അറിയിച്ചത്.

കെട്ടിടത്തില്‍നിന്ന് വീണ ഉടന്‍ മരണം സംഭവിച്ചിരിക്കാമെന്നും കുട്ടി ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വിലാണെന്ന് ചാനലുകളില്‍ സ്ക്രോളിങ് നല്‍കി ആശുപത്രി അധികൃതര്‍ അവരുടെ ഭാഗം സുരക്ഷിതമാക്കിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. തിരുവനന്തപുരത്തത്തെിയ ബന്ധുക്കളോടുള്ള ആശുപത്രി അധികൃതരുടെയും പൊലീസിന്‍െറയും പെരുമാറ്റും കുറ്റവാളികളോടെന്ന പോലെയായിരുന്നു.

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോടും കലക്ടറോടും ധരിപ്പിച്ചതിനാല്‍ രാത്രി രണ്ടാമതും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആര്‍.ഡി.ഒ.യുടെയും സിറ്റി പൊലീസ് കമീഷണറുടെയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി ഉള്‍പ്പെടെ പരാതികള്‍ നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top