- Malayalam Daily News - https://www.malayalamdailynews.com -

അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഐസിസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റു

abu-bakr-al-baghdadi [1]ബാഗ്ദാദ്: ഇറാക്കില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയുടെ മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരുക്കേറ്റതായി റിപ്പോര്‍ട്ട്. കൂടാതെ മുതിര്‍ന്ന തീവ്രവാദി നേതാക്കള്‍ കൊല്ലപ്പെട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. വടക്കന്‍ ഇറാക്കിലെ മൊസൂളില്‍ ശനിയാഴ്ചയാണ് ആക്രമണം നടന്നത്.

സിറിയയുടെ അതിര്‍ത്തിയ്ക്ക് സമീപമുള്ള അല്‍ ക്വയിം പട്ടണത്തില്‍ തീവ്രവാദികള്‍ യോഗം ചേരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇവിടെ നേരത്തെ തന്നെ ഐസ് തീവ്രവാദികള്‍ പിടിച്ചെടുക്കുകയും ഖിലാഫത്ത് ഭരണം പ്രഖ്യാപിക്കുകയും ചെയ്തതാണ്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തീവ്രവാദികളെ ചികിത്സിക്കുന്നതിനായി സംഘാംഗങ്ങള്‍ ആശുപത്രികളില്‍ നിന്ന് മറ്റ് രോഗികളെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]