Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

ആദ്യ എബോള വാക്സിന്‍ വിര്‍‌ജീനിയയില്‍ പരീക്ഷിച്ചു

November 10, 2014 , ഷാഹിദ് വൈപ്പി

ebola-vaccine-537x405വിര്‍ജീനിയ: അമേരിക്കയില്‍ ആദ്യ എബോള വാക്സിന്‍ പരീക്ഷണം നടത്തി. 20 പേരിലാണ്​ ആദ്യ പരീക്ഷണം നടത്തിയത്​. ഭാവിയില്‍ എബോള ബാധ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാകുമെന്നാണ്​ പ്രതീക്ഷയെന്ന് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദഗ്ദര്‍ പറഞ്ഞു.

അമേരിക്കയിലെ വിര്‍ജീനിയയിലാണ്​ ആദ്യ പരീക്ഷണം നടത്തിയത്​. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്​ ഹെല്‍ത്തും ഗ്ലാക്സോ സ്​മിത്ത്ക്ലിന്‍ കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ്​ പരീക്ഷിച്ചത്​. മൃഗങ്ങളില്‍ നേരത്തെ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.

അഡിനോ വൈറസും രണ്ട് എബോള ജീനുകളുമാണ്​ ഇതില്‍ ഉള്ളടങ്ങിയിട്ടുള്ളത്​. ഈ വാക്സിന്‍ കുത്തിവെച്ച മൃഗങ്ങളില്‍ എബോള ജീനുകള്‍ പ്രവര്‍ത്തനരഹിതമാകുന്നതായും എബോളക്കെതിരായ ആന്‍ഡി ബോഡീസ്​ ഉത്​പാദനം നടക്കുന്നതായും തെളിഞ്ഞിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ്​ എബോള വാക്സിന്‍ വികസിപ്പിച്ചത്​. ഇത്​ വിജയകരമാവുകയാണെങ്കില്‍ അടിയന്തിര ഉപയോഗത്തിനായി 10000 എബോള വൈറസ്​ ഡോസുകളെങ്കിലും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്​ ഗ്ലാക്സോ സ്​മിത്ത്ക്ലിന്‍ കമ്പനി.

വാക്സിന്‍ പരീക്ഷണം എബോള മൂലമുണ്ടാക്കുന്ന കൂടുതല്‍ അപകടം ഒ‍ഴിവാക്കാന്‍ ഉപകരിക്കുമെന്ന് പരീക്ഷണ വിധേയനായ പീറ്റര്‍ ഹബ്ബാര്‍ഡ്​ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top