ഔദ്യോഗിക ബഹുമതികളോടെ എം.വി‌.ആറിന്റെ മൃതദേഹം സംസ്കരിച്ചു

mvrകണ്ണൂര്‍: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എം വി രാഘവന്റെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സി.എം.പി ഓഫീസിലും കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെയും പൊതുദര്‍ശനത്തിനു ശേഷമാണ് സംസ്കാര ചടങ്ങുകള്‍ക്കായി ഭൗതികശരീരം പയ്യാമ്പലത്ത് എത്തിച്ചത്. മക്കളായ എം വി ഗിരീഷ്‌കുമാറും എം വി നികേഷ്‌കുമാറും ചേര്‍ന്ന് ചിതക്ക് തീകൊളുത്തി. ധനമന്ത്രി കെ എം മാണി ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംസ്‌കാരം.

ശനിയാഴ്ച രാവിലെ രോഗം കലശലായതിനെത്തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ടോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. രാത്രിയോടെ മസ്തിഷ്‌കാഘാതവും ഹൃദ്രോഗവും അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ 9.10ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

സി വി ജാനകിയാണ് ഭാര്യ. എം വി ഗിരീഷ്‌കുമാര്‍ (പിടിഐ, മംഗലാപുരം), എം വി രാജേഷ് (വോഡഫോണ്‍ ലീഗല്‍ അഡൈ്വസര്‍), എം വി നികേഷ്‌കുമാര്‍ (റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍), എം വി ഗിരിജ (കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്) എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: പ്രൊഫ ഇ കുഞ്ഞിരാമന്‍(പാപ്പിനിശ്ശേരി ആയുര്‍വേദ കോളേജ് കറസ്‌പോണ്ടന്റ്), ജ്യോതി(പിആര്‍ഒ, പെന്‍ഷന്‍ ബോര്‍ഡ്), പ്രിയ, റാണി നികേഷ് (റിപ്പോര്‍ട്ടര്‍ ചാനല്‍). ഏകസഹോദരി: ലക്ഷ്മിക്കുട്ടി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment