Flash News

വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ സമാപിച്ചു

November 10, 2014 , ജേക്കബ് അലക്‌സ്

getNewsImages (4)

ന്യൂയോര്‍ക്ക് : വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ നൂറ്റിപന്ത്രണ്ടാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1, 2 തീയ്യതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

യോങ്കേഴ്‌സിലെ 100 അണ്ടര്‍ഹില്‍ സ്ട്രീറ്റിലുള്ള ദേവാലയത്തില്‍ വച്ചു നടന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ.തിമോത്തി തോമസ്, ഫാ.ദിലീപ് ചെറിയാന്‍, ഫാ.എന്‍.കെ.ഇട്ടന്‍പിള്ള, ഫാ.പോള്‍ ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നവംബര്‍ 1 ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 6.45ന് ചര്‍ച്ച് ക്വയറിന്റെ ഗാനശുശ്രൂഷ, തുടര്‍ന്ന് ഫാ.തിമോത്തി തോമസിന്റെ ധ്യാനപ്രസംഗവും നടന്നു. ജീവിതം കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഉപദേശങ്ങള്‍ കൊണ്ടും കേരള നഭോ മണ്ഡലത്തെ പ്രദീപ്തമാക്കിയ പ്രകാശഗോപുരമായിരുന്നു പരിശുദ്ധ പരുമലതിരുമേനിയെന്ന് ഫാ. തിമൊത്തി തോമസ് ചൂണ്ടിക്കാട്ടി. ഇരുപത്തിയൊമ്പതാം വയസ്സില്‍ കാലം ചെയ്തിട്ടും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നുവെന്നും ഉന്നതനായ താപശ്രേഷ്ഠന്‍, നിര്‍മ്മല മാനസനായ ദൈവഭക്തന്‍, ധിഷണാശാലിയായ ഭരണാധികാരി, വിദ്യാഭ്യാസ വിചഷണന്‍ തുടങ്ങിയ നിലകളിലെല്ലാം ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നുവെന്നും ഫാ. തിമൊത്തി അനുസ്മരിച്ചു.

നവംബര്‍ 2 ഞായാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഫാ. തിമൊത്തി തോമസിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും ഫാ. ദിലീപ് ചെറിയാന്റെ സഹകരണത്തിലും വിശുദ്ധ കുര്‍ബാന നടന്നു. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ പള്ളിയില്‍ നിന്നും തിരിച്ച് അണ്ടര്‍ഹില്‍ സ്ട്രീറ്റ്, ഗ്രാന്‍ഡ്‌വ്യൂ ബുളവാഡ് (Underhill street, Grandview Blvd) വഴി തിരികെ പള്ളിയില്‍ എത്തിച്ചേര്‍ന്നതിനുശേഷം കൈമുത്തും സ്‌നേഹവിരുന്നും നടന്നു.

ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ.ദിലീപ് ചെറിയാന്‍, സഖറിയ ജോര്‍ജ്, വര്‍ഗീസ് മാമ്പള്ളില്‍, സജി.കെ.തോമസ്, ജേക്കബ് അലക്‌സ്, റജി ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

getNewsImagesgetNewsImages (1) getNewsImages (2) getNewsImages (3) getNewsImages (5) getNewsImages (6)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top