സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്‌ പുതിയ ഭാരവാഹികള്‍

image (3)ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവലയത്തിന്റെ കീഴില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നവംബര്‍ ഒമ്പതാം തീയതി വൈകിട്ട്‌ സിബു കുളങ്ങരയുടെ ഭവനത്തില്‍ ചേര്‍ന്ന കൂടാരയോഗ കൂട്ടായ്‌മയില്‍ വെച്ചാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌.

കൂടാരയോഗത്തിലെ മുപ്പതോളം കുടുംബങ്ങള്‍ കുടുംബസമേതം പങ്കെടുത്ത കൂട്ടായ്‌മയിലെ കൂടാരയോഗപ്രാര്‍ത്ഥനകള്‍ക്ക്‌ അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര, സി. സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്കുവേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക്‌ സി. ജസീന നേതൃത്വം നല്‍കി. സെക്രട്ടറി മേരിക്കുട്ടി ചെമ്മാച്ചേല്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ബെന്നി നല്ലുവീട്ടില്‍ കണക്കും അവതരിപ്പിച്ചു. സിബു കുളങ്ങര സ്വാഗതവും, കണ്‍വീനര്‍ ബിജു വാക്കേല്‍ നന്ദിയും പറഞ്ഞു.

ഫാ. സുനി പടിഞ്ഞാറേക്കര വചനസന്ദേശം നല്‍കി. അടുത്ത രണ്ടുവര്‍ഷത്തെ കൂടാരയോഗ കണ്‍വീനറായി നവീന്‍ കണിയാംപറമ്പിലും സെക്രട്ടറിയായി സിന്ധു മറ്റത്തിപ്പറമ്പിലും തെരഞ്ഞെടുക്കപ്പെട്ടു. പാരീഷ്‌ കൗണ്‍സില്‍ അംഗമായി സജി വെള്ളാരംമൂലയിലും, ട്രഷററായി ബെന്നി നല്ലുവീട്ടിലും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനോടൊപ്പം വിവിധ മിനിസ്‌ട്രി കോര്‍ഡിനേറ്റര്‍മാരേയും സബ്‌ കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.

സെന്റ്‌ മേരീസ്‌ ഇടവക ദിനത്തില്‍ സെന്റ്‌ ആന്റണീസ്‌ കൂടാരയോഗം ഒന്നാം സ്ഥാനം നേടിയതില്‍ കൂടാര കൂട്ടായ്‌മ ആഹ്ലാദം പങ്കുവെച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ വികാരി ഫാ. തോമസ്‌ മുളവനാല്‍ അഭിനന്ദിച്ചു.

image (4)

Print Friendly, PDF & Email

Leave a Comment