Flash News

എം.വി.ആറിന്‍െറ ജീവിതകഥ എഴുതിയ ഭാരതീ ദേവി അന്തരിച്ചു

November 12, 2014 , സ്വന്തം ലേഖകന്‍

1കണ്ണൂര്‍: എം.വി. രാഘവന്‍െറ ജീവിതകഥ എഴുതിയ ഭാരതീ ദേവി ചൊവ്വാഴ്ച കുഴഞ്ഞു വീണു മരിച്ചു. ഒരു കാലത്ത് എം.വി.ആറിന്‍െറ സഹപ്രവര്‍ത്തകയും മന:സാക്ഷി സൂക്ഷിപ്പുകാരിയും ആയിരുന്നു ഇവര്‍. ഭര്‍ത്താവ് അനന്തന്‍ നമ്പ്യാര്‍ വയനാട്ടിലെ മാനന്തവാടിയില്‍ ഹൃദയാഘാതം മൂലം മരിച്ച വിവരം താങ്ങാനാവാതെയാണ് അവരുടെ മരണം.

30 വര്‍ഷം മുമ്പുള്ള കണ്ണൂര്‍ രാഷ്ട്രീയത്തിന്‍െറ നിരവധി വിവരങ്ങള്‍ അവര്‍ എഴുതി പൂര്‍ത്തിയാക്കാത്ത കൃതിയിലുണ്ട്. എം.വി.ആറിനൊപ്പം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന്‍െറ അനുഭവങ്ങളും അവര്‍ പകര്‍ത്തി. ഒരുകാലത്ത് ആനുകാലികങ്ങളില്‍ അറിയപ്പെട്ട ഭാരതീ ദേവി ആ കൃതി പുറത്തുവരും മുമ്പാണ് മരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top