ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയം ഇടവകദിനം ആഘോഷിച്ചു

image (1)

ചിക്കാഗോ : ചരിത്ര സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന ചിക്കാഗോയുടെ മണ്ണില്‍
ക്രൈസ്തവ സാക്ഷ്യം വിളിച്ചോതി കഴിഞ്ഞ നാല് ദശാബ്ദക്കാലമായി നിലകൊള്ളുന്ന ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തിന്റെ ഈ വര്‍ഷത്തെ ഇടവകദിനം നവംബര്‍ ഒമ്പതാം തീയ്യതി ഞായറാഴ്ച്ച അനുഗ്രഹീതമായി നടത്തപ്പെട്ടു. മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിലെ പ്രാരംഭ ഇടവകളിലെന്നായ ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തിന്റെ ഈവര്‍ഷത്തെ ഇടവകദിന പരിപാടികളുടെ ഭാഗമായി ചിക്കാഗോ ഡസ്പ്ലയിന്‍സിലെ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം ചെയ്യുവാന്‍ സാധിച്ചത് വേറിട്ട അനുഭവമായി. വിദ്യാഭ്യാസ ധനസഹായം, മെയിന്‍ ടൗണ്‍ഷിപ്പ് ഫുഡ് പാന്‍ട്രി സഹായം, വിന്റര്‍ ഗിയര്‍ പ്രോഗ്രാം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ധനസഹായം വിനിയോഗിക്കും. ഡസ്പ്ലയിന്‍സ് കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോസ്‌മേരി ആര്‍ഗസ്, ഇല്ലിനോയി ടെന്‍ത് ഡിസ്ട്രിക് സ്‌റ്റേറ്റ് സെനറ്റര്‍ ജോണ്‍ മര്‍ലോസ്, ആള്‍ഡര്‍മാന്‍ പട്രീഷ്യാ ഹ്യൂബര്‍ഗ് എന്നിവര്‍ ഇടവകദിന സമ്മേളനത്തില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ച് സംസാരിക്കുകയും, ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തിന്റെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ഒപ്പം സഹായ സഹകരണങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. സമ്മേളനത്തില്‍ അധ്യക്ഷത പദവി അലങ്കരിച്ച നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ അഭി. ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്‌ക്കോപ്പാ ഇടവക സമൂഹത്തോട് ഇപ്രകാരം നിര്‍വ്വഹിക്കുന്ന പ്രതിബദ്ധതയെ അഭിനന്ദിച്ചു.

പ്രഭാതത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് അഭി.തിയൊഡോഷ്യസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കുകയും വികാരി റവ. ഡാനിയേല്‍ തോമസ്, അസോ.വികാരി റവ.സോനു സകറിയ, റവ.ബൈജു മര്‍ക്കോസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. ആരാധന മദ്ധ്യേ 14 കുഞ്ഞുങ്ങള്‍ ആദ്യമായി വിശുദ്ധ കുര്‍ബ്ബാന കൈകെണ്ടു. ആരാധനയ്ക്കു ശേഷം സ്ത്രോത്ര പ്രാര്‍ത്ഥനകളോടെ ആരംഭിച്ച ഇടവകദിന സമ്മേളനത്തില്‍ റവ.ഡാനിയേല്‍ തോമസ് വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടവക പ്രവര്‍ത്തനങ്ങളുടെ സംഷിപ്ത റിപ്പോര്‍ട്ട് സെക്രട്ടറി മോനിഷ് ജോണ്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അഭി.തിയൊഡൊഷ്യസ് തിരുമേനി ഇടവകദിന സന്ദേശം നല്‍കുയും, തിരുമേനിയുടെ മേല്‍പട്ടത്വ ശുശ്രൂഷയുടെ 25 വര്‍ഷം കൊണ്ടാടുന്ന ഈ വേളയില്‍ ഇടവകയായി ഒരുക്കിയ കേക്ക് മുറിക്കുകയും ചെയ്തു. എണ്‍പത് വയസ് പൂര്‍ത്തിയാക്കിയ ഇടവക അംഗങ്ങളെ മീറ്റിംഗില്‍ പ്രത്യേകമായി ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. ഭദ്രാസന തലത്തില്‍ ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡിന് ഇടവകയില്‍ നിന്ന് അര്‍ഹരായുള്ളവര്‍ക്കുള്ള പാരിതോഷികം തിരുമേനി വിതരണം ചെയ്യുകയും റവ.വി.ടി.ജോണ്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. ഇടവക യൂത്ത് ഗ്രൂപ്പിന്റെ ഫണ്ട്‌റൈസര്‍ സമ്മാനദാനം സമ്മേളനത്തില്‍ വെച്ച് തിരുമേനി നടത്തി. യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയില്‍ നടത്തുന്ന മലയാളം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ആലപിച്ച മലയാള ഗാനങ്ങള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. അസംബ്ലി മെംബര്‍ ഷാനി എബ്രഹാം സമ്മേളനത്തിന് എത്തിയ ഏവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും സമാപന പ്രാര്‍ത്ഥനയ്ക്ക് റവ. ബൈജു മാര്‍ക്കോസ് നേതൃത്വം നല്‍കുകയും ചെയ്തു. സ്‌നേഹ വിരുന്നോടെ സമാപിച്ച ഇടവകദിന സമ്മേളനത്തിന് ഗോഡ്‌സി ലിബോയ് തോപ്പില്‍, ജോബിന്‍ ജോര്‍ജ് എന്നിവര്‍ അവതാരകരായിരുന്നു.

image (2) image

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News