മയക്കുമരുന്നു കടത്തില്‍ ബോളിവുഡ് നടി മം‌മ്‌താ കുല്‍ക്കര്‍ണിയും ഭര്‍ത്താവും അറസ്റ്റില്‍

mamthaനെയ്റോബി : പ്രശസ്ത ബോളിവുഡ് നടി മംമ്താ കുല്‍ക്കര്‍ണിയും ഭര്‍ത്താവ് വിജയ് വിക്കി ഗോസ്വാമിയും കെനിയയില്‍ അറസ്റ്റില്‍. മയക്കു മരുന്ന് കടത്തിയ കേസിലാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നാണ് സൂചന. യുഎസ് ലഹരി വിരുദ്ധ ഏജന്‍സിയും മൊംബാസ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തൊണ്ണൂറുകളില്‍ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു മംമ്ത കുല്‍ക്കര്‍ണി. ആഷിഖ് ആവാര, വക്ത് ഹമാരാ ഹേ, ക്രാന്തിവീര്‍, കരണ്‍ അര്‍ജുന്‍, ബാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് മംമ്ത കുല്‍ക്കര്‍ണി.

വിജയ് വിക്കി 1997ല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. 15 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം കഴിഞ്ഞ നവംബറിലാണ് ഇയാള്‍ പുറത്തിറങ്ങിയത്.

2001ല്‍ ദേവ് ആനന്ദിന്റെ സെന്‍സര്‍ എന്ന ചിത്രത്തിലാണ് മംമ്ത അവസാനമായി അഭിനയിച്ചത്. തൊണ്ണൂറുകളുടെ അവസാനം സിനമയില്‍ നിന്ന് ഔട്ടായ മമത പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ദുബായില്‍ സ്ഥിരതാമസമാക്കുകയും പിന്നീട് ഇരുവരും കെനിയയിലേക്ക് താമസം മാറ്റുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment