പ്രവാസികളുടെ നിക്ഷേപത്തിന് നികുതി ഈടാക്കരുതെന്ന് മന്ത്രി

Kerala_Lead_1954918f

തിരുവനന്തപുരം: പ്രവാസികളുടെ നിക്ഷേപത്തിന് നികുതി ഈടാക്കരുതെന്ന് മന്ത്രി കെ.സി. ജോസഫ്. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ പണമയക്കുമ്പോള്‍ 12.7 ശതമാനത്തോളം ധനകാര്യ കമ്പനികള്‍ ഈടാക്കുന്നു. ഇതില്‍ നിന്നാണ് നികുതി പിരിക്കുന്നതെങ്കിലും സ്വാഭാവികമായും അത് പ്രവാസികളുടെ മുകളില്‍വരും. നേരത്തെ യു.പി.എ സര്‍ക്കാര്‍ ഇത്തരം നീക്കം നടത്തിയപ്പോള്‍ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും ബോധ്യപ്പെടുത്തിയിരുന്നു. വീണ്ടും ഇത് നടപ്പാക്കാനാണ് നീക്കം.

പ്രവാസികളില്‍ 90 ശതമാനം പേരും ഏറെ സാമ്പത്തിക പ്രയാസം നേരിടുന്നവരാണ്. രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞുപോലും നാട്ടില്‍ വരാന്‍ കഴിയുന്നില്ല. വിദേശ നാണ്യവുമായി ബന്ധപ്പെട്ട് ഏത്രയോ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ 93000 കോടിയാണ് പ്രവാസികളുടെ നിക്ഷേപം. അവരുടെ സമ്പാദ്യത്തിന് വീണ്ടും നികുതി ഏര്‍പ്പെടുത്തുന്ന നടപടി ശരിയല്ല. കേരളത്തെയാകും ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment