ലീഗ് നേതാവിനെതിരായ പീഡന ആരോപണം വര്‍ഗീയശക്തികളുടെ ഗൂഢാലോചനയെന്ന് മുസ്ലിംലീഗ്

download

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് തെക്കരകത്ത് കരീംഹാജിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം ചാവക്കാട് പൊലീസിന്‍െറ സഹായത്തോടെ ആര്‍.എസ്.എസും ബി.ജെ.പിയും നടത്തിയ ഗൂഢാലോചനയാണെന്ന് മുസ്ലിംലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. വീട്ടില്‍ ജോലിക്കുനിന്ന പാലക്കാട്ടുകാരിയായ പെണ്‍കുട്ടി ജോലിക്കിടയില്‍ മോഷണം നടത്തിയത് കരീം ഹാജി ചോദ്യംചെയ്തതിന് ആരോടും മിണ്ടാതെ വീട് വിട്ടിറങ്ങിപ്പോവുകയായിരുന്നു.

കാര്യമറിഞ്ഞെത്തിയ ശത്രുക്കള്‍ അവസരം മുതലെടുത്ത് വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. മോഷണം സംബന്ധിച്ച പരാതി കേള്‍ക്കാതെ, വ്യാജപരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ കേസെടുത്ത ചാവക്കാട് പൊലീസിന്‍െറ നടപടി അംഗീകരിക്കാനാവില്ല.

കടപ്പുറം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ്, ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാന്‍, ബൈത്തുറഹ്മ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍, ഫോക്കസ് ഇസ്ലാമിക് സ്കൂള്‍ ട്രഷറര്‍, ചാവക്കാട് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് എന്നിങ്ങനെ ഒട്ടനവധി രംഗങ്ങളിലെ നിറസാന്നിധ്യമായ കരീം ഹാജിയെ തേജോവധം ചെയ്യാനും അതുവഴി മുസ്ലിം ലീഗിനെ ക്ഷീണിപ്പിക്കാനുമുള്ള ഗൂഢാലോചന തുറന്നുകാട്ടും. ആര്‍.എസ്.എസ്- പൊലീസ് ഗൂഢാലോചനയുടെ വക്കാലത്തുമായി സി.പി.എം പോലുള്ള സംഘടന മാറുന്നത് അപലപനീയമാണെന്നും ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് ആര്‍.വി. അബ്ദുറഹീം, ജന. സെക്രട്ടറി എ.കെ. അബ്ദുല്‍കരീം, ട്രഷറര്‍ മന്ദലംകുന്ന് മുഹമ്മദുണ്ണി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment