വികലാംഗനായ ഭര്‍ത്താവിനെ കൊന്നതിന് പ്രതിഫലമായി ഭാര്യ നല്‍കിയത് ശാരീരികസുഖം!

woman-paid-murder-hubby-sex (1)പോളണ്ട്: വികലാംഗനായ ഭര്‍ത്താവിനെ കൊന്നതിന് കാമുകനും സുഹൃത്തിനും പ്രതിഫലമായി ഭാര്യ നല്‍കിയത് ശാരീരികസുഖം. സ്ത്രീകള്‍ക്ക് തന്നെ അപമാനമായ ഈ സംഭവം നടന്നത് പോളണ്ടിലാണ്. കാമുകനെയും സുഹൃത്തിനെയും ഉപയോഗിച്ചാണ് ജൊവാന ഗ്രബോസ്കി എന്ന യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. മൃതദേഹം തെരുവില്‍ കിടന്നപ്പോള്‍, രണ്ടു ചെറുപ്പക്കാരുമൊത്ത് പ്രതിഫലമായി ജൊവാന കിടപ്പറ പങ്കിട്ടു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ആണ്‍സുഹൃത്തുക്കള്‍ക്ക് സ്വന്തം ശരീരം നല്‍കി നന്ദി പ്രകടിപ്പിക്കുകയായിരുന്നു ഇവള്‍.

കാമുകനായ ജാസെക് പവലാ കും, സുഹൃത്തായ ലുകാഷ് കാമിന്‍സ്കിയുമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. വികലാംഗനായ പ്യോട്ടര്‍ ഗ്രബോസ്കിയെയാണ് ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 25 വര്‍ഷത്തേയ്ക്ക് തടവുശിക്ഷയാണ് ഇവര്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്.

ചാരിറ്റി സംഘടനയുടെ പ്രവര്‍ത്തകനായിരുന്നു 31കാരനായ പ്യോട്ടര്‍. അനാഥരായ അഞ്ചു കുട്ടികളെ നോക്കുന്നതിന് ജൊവാനയ്ക്ക് സംഘടന സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നതും അവിടെ വച്ചായിരുന്നു. പിന്നീട് അഞ്ചു കുട്ടികളുമായി ഇരുവരും ഒരുമിച്ചു താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ തന്റെ പൂര്‍വകാമുകനെ ഭര്‍ത്താവായി സ്വീകരിക്കാനുള്ള ജൊവാനയുടെ തീരുമാനത്തെ പ്യോട്ടര്‍ എതിര്‍ത്തതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്.

വൈകുന്നേരം പാര്‍ക്കില്‍ ചിലവിടുകയായിരുന്ന പ്യോട്ടറെ, കാമുകനും സുഹൃത്തും ചേര്‍ന്ന് വീല്‍ച്ചെയറില്‍ നിന്നും വലിച്ചിഴച്ച് കുറ്റിക്കാട്ടിലിട്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.

1415883040504_wps_25_Pic_shows_Woman_Joanna_Gr

woman-paid-murder-hubby-sex

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment