- Malayalam Daily News - https://www.malayalamdailynews.com -

ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് നല്‍കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യ

download [1]ഷില്ലോങ്: ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് നല്‍കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഒരു പാസ്പോര്‍ട്ട് സേവാ കേന്ദ്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ റെക്കോഡ്ചെയ്തു കേള്‍പ്പിച്ച പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

5.7 കോടി പാസ്പോര്‍ട്ട് ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ട്. 2014ല്‍ ഒരു കോടി പേര്‍ക്ക് പാസ്പോര്‍ട്ട് വിതരണം ചെയ്തിട്ടുണ്ട്. വടക്കു കിഴക്കന്‍ മേഖലയില്‍ നിലവില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്ര ഉള്ള ഗുവാഹതിക്കും ഐസോളിനും പുറമെ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളില്‍ കൂടി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]