സെന്റ്‌ ജയിംസ്‌ മാര്‍ത്തോമാ ഇടവകയുടെ പാഴ്‌സണേജ്‌ പണിക്ക്‌ തറക്കല്ലിട്ടു

1

ന്യൂയോര്‍ക്ക്‌: സെന്റ്‌ ജയിംസ്‌ മാര്‍ത്തോമാ ഇടവകയുടെ ചിരകാല സ്വപ്‌നങ്ങളില്‍ ഒന്നായ പാഴ്‌സനേജിന്റെ ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക ആന്‍ഡ്‌ യൂറോപ്പ്‌ ഭദ്രാസനാധിപന്‍ റൈറ്റ്‌ റവ.ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമനസുകൊണ്ട്‌ നവംബര്‍ 13-ന്‌ വ്യാഴാഴ്‌ച രാവിലെ നിര്‍വഹിച്ചു.

ഇടവക വികാരി റവ. ജോ ജോണും സമീപ ഇടവകകളിലെ അച്ചന്മാരും ഈ മഹനീയ മുഹൂര്‍ത്തത്തില്‍ പങ്കുചേര്‍ന്നു. ഇടവക വികാരിയുടെ നിരന്തര പരിശ്രമത്തിന്റേയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയുടേയും ഫലമായാണ്‌ ഈ പ്രൊജക്‌ട്‌ സഫലമായതെന്ന്‌ ഇടവക ജനങ്ങള്‍ തത്സമയം അനുസ്‌മരിച്ചു. തദവസരത്തിന്‌ സാക്ഷികളാകുവാന്‍ ഇടവക ജനങ്ങളും സന്നിഹിതരായിരുന്നു.

2

3

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment