ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ പ്രതിയെ കാണാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തര്‍ക്ക് വിലക്ക്; ഏറ്റുമുട്ടലില്‍ ഏതാനും പേര്‍ക്ക് പരുക്കേറ്റു

Kunal-111-e1416075965856കോല്‍ക്കത്ത : ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച ശാരദാ ചിട്ടി തട്ടിപ്പു കേസ് മുഖ്യപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ കുനാല്‍ ഘോഷിനെ പ്രവേശിപ്പിച്ച ആശുപത്രിക്കു സമീപം പൊലീസും മാധ്യമ പ്രവര്‍ത്തകരും ഏറ്റുമുട്ടി.

സേഥ് സുഖലാല്‍ കാറന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് ബാന്‍ഗുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോളജിയിലേക്ക് കുനാലിനെ പരിശോധനയ്ക്കു കൊണ്ടു പോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് സംഘര്‍ഷം. മാധ്യമ പ്രവര്‍ത്തകര്‍ കുനാലിനെ കാണാതിരിക്കാന്‍ ആശുപത്രിക്കു ചുറ്റും പൊലീസിനെ വിന്യസിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ പൊലീസ് ലാത്തി വീശുകയായിരുന്നു. ഏതാനും പേര്‍ക്കു പരുക്കേറ്റതായാണു റിപ്പോര്‍ട്ട്.

ജയില്‍ അമിതമായി ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കുനാലിലെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നിന്ന് ഉറക്ക ഗുളിക കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment