ഫോമാ ന്യൂയോര്‍ക്ക്‌ എംപയര്‍ റീജിയണ്‍ പ്രാരംഭ മീറ്റിംഗ് നവംബര്‍ 16 ന്

Kurien T. Oommen RVP Region2ന്യൂയോര്‍ക്ക്‌: ഫോമായുടെ തിലകക്കുറിയായ എം‌പയര്‍ റീജിയണ്‍ന്റെ പ്രാരംഭ മീറ്റിംഗ് 2014 നവംബര്‍ 16 ഞായറാഴ്ച മൂന്നു മണിക്ക് മുംബൈ പാലസ് (1727 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂ, യോങ്കേഴ്സ്, ന്യൂയോര്‍ക്ക്‌ 10710) വച്ചു നടത്തുവാന്‍ തീരുമാനിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ്‌ കുര്യന്‍ ടി ഉമ്മന്‍ (ബിജു)വിളിച്ചു കൂട്ടുന്ന പ്രസ്തുത മീറ്റിംഗില്‍ ഫോമായുടെ ദേശീയ നേതാക്കള്‍ പലരും പങ്കെടുന്നുണ്ട്. ഫോമാ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡ്വേര്‍ഡ് (ഷാജി), ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന ചില പ്രമുഖര്‍.

ഈ മീറ്റിംഗില്‍ വച്ചു എംപയര്‍ റീജിയണിലേക്കുള്ള സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് ട്രഷറര്‍,റീജണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ റീജണല്‍ ഭാരവാഹികളെയും സബ് കമ്മിറ്റികളെയും തിരഞ്ഞെടുക്കും.

58-ല്‍ പരം അംഗസംഘടനകളുള്ള ഫോമയുടെ 2014-16 ഭരണ സമിതി അധികാരമേറ്റ ശേഷം വിവിധ റീജിയണുകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ഉമ്മന്‍ 914 523 9501

FOMAA LOG

 

Print Friendly, PDF & Email

Related News

Leave a Comment