Flash News

വ്യവസായ സം‌രഭങ്ങള്‍ക്ക് മൂന്ന് ദിവസത്തിനകം അനുമതി നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

November 16, 2014 , ഷാഹിദ് വൈപ്പി

Devendra-Fadnavis1മുംബൈ: വ്യവസായക ഉല്‍പാദക സംരംഭങ്ങള്‍ക്ക് മൂന്നു ദിവസത്തിനകം അനുമതി പത്രം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

സാമ്പത്തിക മേഖലയില്‍ വേഗത്തിലുള്ള വളര്‍ച്ചയാണ് ഫട്‌നാവീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വ്യവസായവും മറ്റ് സംരഭങ്ങളും തുടങ്ങാന്‍ ഉദ്ദേശിക്കുന്ന നിക്ഷേപകര്‍ അപേക്ഷ നല്‍കി മൂന്നു ദിവസത്തിന് ഉള്ളില്‍ തന്നെ അനുമതി നല്‍കാനാണ് മന്ത്രിസഭ യോഗത്തില്‍ തീരുമാനമായത്. നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി വ്യവസായങ്ങള്‍ക്കുള്ള അനുമതി സുതാര്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ തൊഴില്‍ വകുപ്പ്.

ചുവപ്പുനാടയില്‍ കുരുങ്ങി ഫയലുകള്‍ വൈകുന്നതും അഴിമതിയും കൈക്കൂലിയും തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം. അനുമതി നല്‍കി ഒരു വര്‍ഷത്തിനകം സംരഭങ്ങള്‍ തുടങ്ങാനായില്ലെങ്കിലോ നിലവിലുള്ള നിയമം ലംഘിക്കുകയോ ചെയ്താല്‍ അനുമതി റദ്ദുചെയ്യാന്‍ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വേഗത്തില്‍ അനുമതി നല്‍കുന്നതിലൂടെ വന്‍ വ്യവസായ നിക്ഷേപം സംസ്ഥാനത്തുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. വ്യവസായ സംരംഭങ്ങള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുന്നതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനായുള്ള പദ്ധതിയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top