ന്യൂദല്‍ഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370ആം വകുപ്പ് എടുത്തുകളയുമെന്ന് ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനം. സംസ്ഥാനത്തെ ചില പാര്‍ട്ടി നേതാക്കളുടെയടക്കം എതിര്‍പ്പിനിടെയാണ് ഈ മാസം 25ന് തുടങ്ങുന്ന തെരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രികയില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കിയത്. കശ്മീരിന്‍െറ പ്രത്യേകപദവി എടുത്തു കളഞ്ഞാല്‍ ആദ്യം തോക്കെടുക്കുന്നത് താനായിരിക്കുമെന്ന് ശ്രീനഗറിലെ അമിറ കഡാല് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ ഹീന ബട്ട് പറഞ്ഞു. ‘ആ വകുപ്പ് പിന്‍വലിച്ചാല്‍ കശ്മീരികള്‍ വീണ്ടും തോക്കെടുക്കും.
370ാം വകുപ്പുമായി കളിക്കാന്‍ ആരെയും അനുവദിക്കില്ലന്ന് മറ്റൊരു ബി.ജ.പി സ്ഥാനാര്‍ഥിയായ ഗുലാം നബി ദര് അഭിപ്രായപ്പെട്ടു. പ്രത്യേക പദവി ഒഴിവാക്കുകയാണെങ്കില്‍ സംസ്ഥാനത്ത് സമാധാനം തിരിച്ചുവരാത്തവിധം കലാപങ്ങളുണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞു. പാപം നിറഞ്ഞ നീക്കമാണിതെന്നും ലണ്ടനില്‍ ചികിത്സയിലുള്ള അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പ്രത്യേകപദവി നീക്കംചെയ്യുമെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ലന്ന് മുന്‍ കരസേന മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വി.കെ. സിങ് അഭിപ്രായപ്പെട്ടു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news