മുല്ലപ്പെരിയാര്‍: കേരളത്തിന് ആശങ്ക, തമിഴ്നാട്ടില്‍ ആഘോഷം

15_thsri_Mulla_dam_2205864fഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളും സുരക്ഷാ ക്രമീകരണങ്ങളും യോഗം ചര്‍ച്ചചെയ്യും.

അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ലേക്ക് ഉയര്‍ത്താനിരിക്കേ, തമിഴ്നാട്ടില്‍ വന്‍ കര്‍ഷക ആഘോഷം. ആഘോഷ പരിപാടികള്‍ക്ക് അണക്കെട്ടില്‍ നിന്നുതന്നെയാണ് തുടക്കം കുറിക്കുന്നത്. അണക്കെട്ടിന് പരിസരത്തെ ഗെസ്റ്റ് ഹൗസ് കെട്ടിടം, അണക്കെട്ടിലേക്കുള്ള പ്രവേശകവാടം, അണക്കെട്ടിന്‍െറ ശില്‍പിയായ പെന്നിക്വിക്കിന്‍െറ സ്മാരകം, താമസിച്ച കെട്ടിടം എന്നിവയെല്ലാം അലങ്കരിക്കാനായി തമിഴ്നാട്ടില്‍നിന്ന് വൈദ്യുതി ദീപാലങ്കാരങ്ങള്‍ എത്തിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേകം ഭക്ഷണം തയാറാക്കിയിട്ടുണ്ട്. ഇതിന് തമിഴ്നാട്ടില്‍നിന്ന് പ്രത്യേക പാചകക്കാരനെയും സഹായികളെയും അണക്കെട്ടിലത്തെിച്ചു.

മഴ മാറിനിന്നതിനത്തെുടര്‍ന്ന് ജലനിരപ്പ് 141ല്‍ തുടരുകയാണ്. ഷട്ടറിലെ തകരാര്‍ മാറ്റിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്‍െറ അളവ് കുറച്ച് ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താനാണ് അധികൃതരുടെ തീരുമാനം. ഇപ്പോള്‍ സെക്കന്‍ഡില്‍ 900 ഘനയടി ജലമാണ് തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 1531 ഘനയടി ജലമാണ് ഒഴുകിയത്തെുന്നത്. 7396 ദശലക്ഷം ഘനയടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്.

തമിഴ്നാട്ടില്‍നിന്ന് തേക്കടി തടാകം കാണാന്‍ എത്തുന്നവരില്‍ ചിലര്‍ ബോട്ട് ലാന്‍ഡിങ്ങില്‍ പുഷ്പവൃഷ്ടിയും യോഗവും നടത്താന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് ബഹളത്തില്‍ കലാശിച്ചു.

അതിനിടെ, അടിയന്തര സാഹചര്യം നേരിടാന്‍ കേരളസര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം ദുരന്തനിവാരണസേന പെരിയാര്‍ തീരത്തത്തെി. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് 33 പേരടങ്ങുന്ന സംഘമാണ് ഇടുക്കിയിലത്തെിയത്. സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി അംഗവും ശാസ്ത്രജ്ഞനുമായ ഡോ. ശേഖര്‍ എല്‍. കുര്യാക്കോസിന്‍െറ നേതൃത്വത്തില്‍ പ്രത്യേക ടീമിനെയും ഇടുക്കിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞര്‍, റിസര്‍ച് അംഗങ്ങള്‍, അധ്യാപകര്‍ എന്നിവരടങ്ങുന്ന സംഘം ഉടന്‍ ജില്ലയിലത്തെും. വിവിധ പ്രദേശങ്ങളില്‍നിന്ന് 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി.

ശനിയാഴ്ച രാത്രി ബന്ധുവീടുകളിലേക്ക് മാറിയ പെരിയാറിന്‍െറ ഇരുകരകളിലും താമസിക്കുന്നവര്‍ തിരികെ എത്തി. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരുംതന്നെയില്ലങ്കിലും എല്ലാവിധ സജ്ജീകരണങ്ങളും ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പെരിയാറിന്‍െറ തീരപ്രദേശങ്ങളില്‍ താമസിക്കുവരെ നിര്‍ബന്ധിച്ച് മാറ്റിപ്പാര്‍പ്പിക്കരുതെന്നും അടിയന്തര സാഹചര്യത്തില്‍ മാത്രമേ ആളുകളെ ഒഴിപ്പിക്കാവൂയെന്നും റവന്യൂ മന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അയ്യപ്പന്‍കോവില്‍, പെരിയാര്‍, ഏലപ്പാറ, ഉപ്പുതറ, കാഞ്ചിയാര്‍ എന്നീ പ്രദേശങ്ങളില്‍നിന്നായി 450 പേരെ പാര്‍പ്പിക്കുന്നതിനായി 13 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. രാത്രിയാകുന്നതോടെ പലരും ബന്ധുവീടുകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും മാറിത്താമസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അണക്കെട്ടിനോട് ചേര്‍ന്ന വള്ളക്കടവില്‍ 600 അസ്കാലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment