ക്യാപ്റ്റനെ വധിച്ച പ്രതിയെ പിടികൂടാന്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചത് 11 മില്യണ്‍ ഡോളര്‍!

-pictures-eric-frein-arraignment-at-pike

പെന്‍സല്‍‌വാനിയ: രണ്ട് മാസം മുന്‍പ് പെന്‍സല്‍‌വാനിയ ബ്ലൂമിംഗ് ഗ്രോപ് പോലീസ് ക്യാപ്റ്റന്‍ ബ്രയണ്‍ ഡിക്സനെ വെടിവെച്ച് കൊലപ്പെടുത്തുകയും മറ്റൊരു ട്രൂപ്പറിനെ ഗുരുതരമായി പരുക്കേല്‍‌പ്പിക്കുകയും ചെയ്ത പ്രതി 31 വയസ്സുള്ള എറിക് ഫ്രെയിനെ പിടികൂടുന്നതിന് ഖജനാവില്‍ നിന്ന് ചിലവഴിച്ചത് 11 മില്യണ്‍ ഡോളര്‍! നവംബര്‍ 15-ന് സ്റ്റേറ്റ് പോലീസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ 12-ന് നടന്ന സംഭവത്തിന് 48 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടാനായത്.

ആയിരക്കണക്കിന് പോലീസുകാര്‍ രാപകലില്ലാതെ അത്യധ്വാനം ചെയ്തതിന് 6.9 മില്യണ്‍ ഡോളറാണ് ഓവര്‍ ടൈം അലവന്‍സായി നല്‍കേണ്ടി വന്നത്. ബാക്കി തുക പ്രത്യേക ആനുകൂല്യമായും നല്‍കിയിരുനതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

48 ദിവസം നിയമപാലകരെ കബളിപ്പിച്ച് കഴിഞ്ഞ മുന്‍ സൈനീകോദ്യോഗസ്ഥനായ പ്രതിയെ പൊക്കണോ മലകളിലെ ഒഴിഞ്ഞുകിടന്നിരുന്ന എയര്‍ ഫ്ലെയ്ന്‍ ഹാങ്കറില്‍ നിന്നാണ് പിടികൂടിയത്.

11 മില്യണ്‍ ഇതുവരെ നികുതിദായകര്‍ നല്‍കേണ്ടി വന്നുവെങ്കില്‍ ഈ കേസ്സ് വാദിക്കുന്നതിന് പ്രതിഭാഗത്ത് വക്കീല്‍ ഇല്ലാത്തതിനാല്‍ 178 ഡോളര്‍ മണിക്കൂറിന് പ്രതിഫലം നല്‍കിയാണ് ഗവര്‍മെന്റ് പ്രതിക്ക് വേണ്ടി വക്കീലിനെ നിയമിച്ചിരിക്കുന്നത്.

eric

Print Friendly, PDF & Email

Leave a Comment