106 അടി നീളമുള്ള സാന്‍ഡ്‌വിറ്റ് ലോക റെക്കോര്‍ഡിലേക്ക്

blue-cure

ഹൂസ്റ്റണ്‍: പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സാ ധനസഹായ ഫണ്ടിനു വേണ്ടി ഉണ്ടാക്കിയ 106 അടി വലുപ്പമുള്ള ലോബ്സ്റ്റര്‍ റോള്‍ ലോക റെക്കോര്‍ഡിലേക്ക്.

ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള പ്രോസ്റ്റേജ് കാന്‍സര്‍ റിസേര്‍ച്ച് ആന്‍ഡ് ട്രീറ്റ്മെന്റ് എന്ന സംഘടനയാണ് ഇങ്ങനെ ഒരു മത്സരം സംഘടിപ്പിച്ചത്.

നവംബര്‍ 15 ശനിയാഴ്ച മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനും കാണുന്നതിനും എത്തിയവര്‍ക്ക് ഈ സാന്‍ഡ്‌വിച്ച് രുചിച്ചു നോക്കുന്നതിനുള്ള അവസരം ലഭിച്ചു.

ഇതിന് മുന്‍പ് പോര്‍ട്ട്‌ലാന്റില്‍ നിര്‍മിച്ച 61 അടി വലിപ്പമുള്ള സാന്‍ഡ്‌വിച്ചായിരുന്നു വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചിരുന്നത്.

സാന്‍ഡ്‌വിച്ച് ചരിത്രത്തില്‍ മറ്റൊരു റെക്കോര്‍ഡ് സ്ഥാപിച്ച് ടെക്സസ്സ് സംസ്ഥാനം വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം നേടി.

hot

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment