Flash News

എസ്.പി രാഹുല്‍ ആര്‍. നായരെ സസ്പെന്‍ഡ് ചെയ്തു

November 18, 2014 , സ്വന്തം ലേഖകന്‍

Rahul-R-Nairതിരുവനന്തപുരം: ക്വാറി ഉടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ പത്തനംതിട്ട മുന്‍ എസ്.പി രാഹുല്‍ ആര്‍. നായരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ അടച്ച ക്വാറി തുറക്കാന്‍ ഉടമയില്‍നിന്ന് 17 ലക്ഷം കോഴ വാങ്ങിയെന്നാണ് പരാതി. തിരുവനന്തപുരം വിജിലന്‍സ് എസ്.പി സുകേശനാണ് അന്വേഷണച്ചുമതല. രാഹുലിനെ ഒന്നാം പ്രതിയും ഇടനിലക്കാരന്‍ അജിത്തിനെ രണ്ടാം പ്രതിയുമാക്കി പ്രഥമവിവര റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. നിലവില്‍ എം.എസ്.പി കമാന്‍ഡന്‍റാണ് രാഹുല്‍. സംസ്ഥാനത്ത് ആദ്യമായാണ് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലാകുന്നത്.

രാഹുല്‍ അഴിമതി നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞെന്നും സസ്പെന്‍ഡ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറി. അദ്ദേഹത്തിന്‍െറ ശിപാര്‍ശ ലഭിച്ചയുടന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സസ്പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിടുകയായിരുന്നു.

നേരത്തേ ഇന്‍റലിജന്‍സ് എ.ഡി.ജി.പി ഹേമചന്ദ്രന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയിരുന്നു. എസ്.പിയും അജിത്തും ക്വാറി ഉടമയും അയാളുടെ സഹോദരനും തമ്മിലെ മൊബൈല്‍ ഫോണ്‍ കാള്‍ വിശദാംശങ്ങളാണ് നിര്‍ണായകമായത്.

പരാതിക്കാരന്‍െറ ഒരു ക്വാറി എസ്.പിയുടെ നിര്‍ദേശപ്രകാരം പൂട്ടിച്ചു. ഇദ്ദേഹത്തോട് അസ്സല്‍ ലൈസന്‍സുമായി എസ്.പിയെ കാണാന്‍ എസ്.ഐ നിര്‍ദേശിച്ചു. ക്വാറിയുടമയുടെ സഹോദരന്‍ എസ്.പിയെ കണ്ടപ്പോള്‍ 20 ലക്ഷം ആവശ്യപ്പെട്ടു. മൊബൈല്‍ നമ്പര്‍ നല്‍കിയശേഷം, ബന്ധപ്പെടാന്‍ എസ്.പി പറഞ്ഞെന്നും ആക്ഷേപമുണ്ട്. ക്വാറി ഉടമ വിളിച്ചപ്പോള്‍ അജിത് എന്നയാളാണ് എടുത്തത്. ഇയാളുമായി 17 ലക്ഷം രൂപക്ക് ഇടപാടുറപ്പിച്ചു. കൊച്ചിയിലെ വൈറ്റ്ഫോര്‍ട്ട് ഹോട്ടലിനു മുന്നില്‍ കാറില്‍ കാത്തുനിന്ന അജിത്തിന് പണം കൈമാറുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top