മുല്ലപ്പെരിയാര്‍ 142 അടിയിലേക്ക്

mullapperiyarഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തെ സ്പില്‍വേയുടെ 13ാമത്തെ ഷട്ടറിനുണ്ടായിരുന്ന തകരാര്‍ പരിഹരിച്ചതായി തമിഴ്നാട് അധികൃതര്‍ അറിയിച്ചു. സ്പില്‍വേയിലെ ഷട്ടറുകള്‍ തുറന്ന് ഓരോ മിനിറ്റിലും പുറത്തേക്ക് എത്ര ഘനഅടി വീതം ജലം തുറന്നുവിടുമെന്ന ഷെഡ്യൂള്‍ നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. പ്രധാന അണക്കെട്ടിനൊപ്പം ബേബി ഡാമിലും കാണുന്ന ചോര്‍ച്ചകള്‍ സംബന്ധിച്ച് ഇതിനായി നിയോഗിക്കപ്പെട്ട ഉന്നതതല സമിതി പരിശോധിക്കും.

മുല്ലപ്പെരിയാര്‍ ഉപസമിതി ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷിന്‍െറ നേതൃത്വത്തില്‍ ഡാം പരിശോധിച്ചു. സുപ്രീംകോടതി അനുവദിച്ചത് പ്രകാരമുള്ള 142 അടിയിലേക്ക് ജലനിരപ്പ് ഉയരാന്‍ ഇനി അര അടി കൂടി മാത്രമാണ് ബാക്കി. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 1038 ഘനഅടി ജലമാണ് ഒഴുകിയത്തെുന്നത്. തമിഴ്നാട്ടിലേക്ക് സെക്കന്‍റില്‍ 147 ഘനഅടി ജലം തുറന്നുവിട്ടിട്ടുണ്ട്. 7477 ദശലക്ഷം ഘനഅടി ജലമാണ് അണക്കെട്ടില്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്. ഉപസമിതിയുടെ പരിശോധനയില്‍ അണക്കെട്ടിന്‍െറ ഗാലറിയിലൂടെ പുറത്തേക്ക് ഒഴുകുന്ന സ്വീപേജ് ജലത്തിന്‍െറ അളവ് മിനിറ്റില്‍ 150.16 ലിറ്ററായി വര്‍ധിച്ചിട്ടുണ്ടെന്ന് കണ്ടത്തെി.

Print Friendly, PDF & Email

Leave a Comment