Flash News

10 സെക്കന്റ് നീണ്ടു നില്‍ക്കുന്ന ചുംബനത്തിലൂടെ 80 മില്യണ്‍ കീടാണുക്കള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുമെന്ന് ഗവേഷകര്‍

November 19, 2014 , ഷാഹിദ് വൈപ്പി

international-kissing-dayനെതര്‍‌ലന്റ്: ഒരു ചുംബനത്തിലൂടെ  പകരുതുന്നത് ഏതാണ്ട് 80 മില്യണ്‍ ബാക്ടീരിയകള്‍‍. നെതര്‍ലാന്‍ഡിലെ അപ്ലൈഡ് സയന്‍റിഫിക് റിസേര്‍ച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

രണ്ടു വ്യക്തികള്‍ തമ്മില്‍ കേവലം പത്തു സെക്കന്‍ഡ് മാത്രം തീവ്രമായ ചുംബനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏതാണ്ട് 80 മില്യണ്‍ കീടാണുക്കള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ചുംബനസമയത്ത് രണ്ടു വ്യക്തികളുടെയും ശരീരത്തിലെ ഗുണകരവും ദോഷകരവുമായ ബാക്ടീരിയകള്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും നീണ്ട തുടര്‍ ചുംബനത്തോടെ ഇരുവരുടെയും വായിലുള്ള സൂഷ്മാണുക്കള്‍ ഏതാണ് സമാന കുടുംബത്തില്‍ പെട്ടതായിരിക്കും എന്നും പഠനം സൂചിപ്പിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top