വീട്ടില്‍ സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു

Cherthala-Padakkam

കൊച്ചി: വീട്ടില്‍ സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. വീട്ടുടമ ചേര്‍ത്തല കുറുപ്പംകുളങ്ങരയില്‍ സൂര്യപ്പള്ളി അപ്പച്ചന്‍ എന്ന തോമസ് (63), സഹായിയായ അയല്‍വാസി മണിയമ്മ എന്ന സുശീല (40) എന്നിവരാണ് മരിച്ചത്.

മൂത്തമകന്‍ ജോണ്‍സണിന്‍െറ ലൈസന്‍സിയില്‍ നഗരത്തില്‍ തോമസ് പടക്കക്കട നടത്തുന്നുണ്ട്. കഴിഞ്ഞ ദീപാവലിക്ക് വിറ്റുതീരാത്ത പടക്കങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ക്രിസ്മസിന് വിറ്റഴിക്കാന്‍ ഇവ എടുത്തുവെക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. അതേസമയം, ചെറിയതോതില്‍ ഇവിടെ പടക്കനിര്‍മാണം നടക്കുന്നുണ്ടോയെന്ന സംശയം അധികൃതര്‍ പ്രകടിപ്പിച്ചു. തോമസിന് പടക്കം നിര്‍മിക്കാനുള്ള ലൈസന്‍സില്ല. തോമസിന്‍െറ വീട് പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ പത്തോളം വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

സംഭവസമയത്ത് തോമസിന്‍െറ ഭാര്യ എത്സമ്മ നഗരത്തിലെ ജ്വല്ലറിയില്‍ പോയിരിക്കുകയായിരുന്നു. മകള്‍ ജയ്മോള്‍ സര്‍വശിക്ഷാ അഭിയാന്‍െറ രക്ഷാകര്‍തൃ മീറ്റിങ്ങിലും ഇളയമകന്‍ തോംസണ്‍ പച്ചക്കറി വില്‍പനയുമായി ബന്ധപ്പെട്ട് നഗരത്തിലും ആയിരുന്നു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ജോണ്‍സണ്‍ ഓടി രക്ഷപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment