എഡ്മണ്ടന്, ആല്ബെട്ര (കാനഡ): ചീരകത്തോട്ടത്തില്‍ ഡോ (പ്രൊഫ) മാത്യു സി. എല്‍ദോ (69) നവംബര്‍ 16-ന് പുലര്‍ച്ചെ 3.25-ന് അന്തരിച്ചു. കാനഡയിലെ യുണിവേഴ്സിറ്റി ഓഫ് ആല്ബെട്രായിലെ മെഡിക്കല്‍ സ്കൂളില്‍ പ്രൊഫസറായും, ആല്‍ബട്രാ ഹോസ്പിറ്റലില്‍ ഡോക്ടറായും കഴിഞ്ഞ മുപ്പത് വര്ഷിത്തിലേറെ സേവനം അനുഷ്ഠിച്ചുവന്ന ഡോ. എല്‍ദോ കാഡനയിലെ എഡ്മണ്ടനില്‍ (ആല്‍ബട്രാ) സ്ഥിരതാമസമായിരുന്നു.
ഭാര്യ: വത്സ എല്‍ദോ കുറുപ്പംപടി/പെരുമ്പാവൂര്‍ മറ്റമന കുടുംബാംഗമാണ്.
മക്കള്‍: ഡോ. സ്മിത (എഡ്മണ്ടന്), ഡോ. ടോബി (ന്യൂറോളജിസ്റ്റ്, ഹൂസ്റ്റണ്‍).
മരുമക്കള്‍: രവി ഠാക്കൂര്‍ (എഡ്മണ്ടന്), ഡോ. സൈറാ ടോബി (ഹൂസ്റ്റണ്‍).
സഹോദരങ്ങള്‍: സി.എം. വര്‍ഗീസ്, മത്തായി, അന്നമ്മ, മേരി (എല്ലാവരും ഇന്ത്യയില്‍).
എ.കെ.എം.ജിയുടെ ലൈഫ് ടൈം മെമ്പറായ ഡോ. എല്‍ദോ വാന്‍കൂവര്‍ കണ്‍വന്‍ഷന്റെ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചതിനു പുറമെ കേരളാ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് എഡ്ണ്ടന്, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എഡ്മണ്ടന്റെ സ്ഥാപക മെമ്പര്‍മാരില്‍ ഒരാള്‍കൂടിയാണ്.
നവംബര്‍ 21-ന് വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ 8.30 വരെ എഡ്മണ്ടന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് പൊതു ദര്‍ശനം നടക്കും. (15603 99 Ave NW, Edmonton AB T5P OJ2. Ph:780 484 7997)
ഫ്യൂണറല്‍ സര്‍വീസ്് നവംബര്‍ 22-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 12 മണി വരെ എഡ്മണ്ടന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.
A Precession will follow to the gravesite at: Westlawn Memorial Gardens310 Stony Plain Rd, Edmonton. AB T5P4X3
റവ ഫാ. പൗലോസ് ടി. പീറ്റര്‍ (ന്യൂയോര്‍ക്ക്), ജോര്‍ജ് പീറ്റര്‍ (ന്യൂയോര്‍ക്ക്), റവ.ഫാ. ആകാശ് സി. പോള്‍ (ന്യൂജേഴ്സി), സി.കെ. പോള്‍ (ന്യൂജേഴ്സി), ലാലു കുര്യാക്കോസ് (ന്യൂജേഴ്സി), സാജു പൗലോസ് (ന്യൂയോര്‍ക്ക്), മാത്യൂസ് ചീരകത്തോട്ടം (ന്യൂയോര്‍ക്ക്), ബെന്‍ എം. പോള്‍ (MD), ആല്‍ബര്‍ട്ട് ഏബ്രഹാം (G.A), ഡോ. റെജി വര്‍ഗീസ് (K.Y), പോള്‍ കുര്യാക്കോസ് (MI), മറീന റോയ് (IL), സജി മാത്യു, എല്‍ദോ ജോസ്, പോള്‍, ബെന്നി (എല്ലാവരും കാനഡ), ഡോ ഡി. ബാബു പോള്‍ ഐ.എ.എസ്, കെ. റോയി പോള്‍ ഐ.എ.എസ് എന്നിവര്‍ അടുത്ത ബന്ധുക്കളാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply