ജനോപകാരപദമായ പദ്ധതികളുമായി ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍

image (7)മയാമി: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരികാസിന്റെ അഞ്ചാമത്തെ പ്രസിഡന്റ്‌ ആയി, ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്‌, ബേബി ഊ രളില്‍, ജോര്‍ജ്‌ മാത്യു എന്നിവരുടെ പിന്‍ഗാമിയായി 2014 ഒക്ടോബര്‍ 25 നു ആനന്ദന്‍ നിരവേല്‍ സത്യപ്രതിജ്ഞ ചെയ്‌തു. തുടര്‍ന്ന്‌ നടന്ന മീറ്റിംഗില്‍ ഫോമായുടെ ചരിത്രത്തിലെ നാഴിക കല്ലാക്കി 2014-16 വര്‍ഷ കാലയളവിനെ മാറ്റിയെടുക്കാന്‍ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലിന്റെ നേതൃത്വത്തിലുള്ള ഫോമാ ദേശീയ കമ്മറ്റി ഐക്യകണ്‌ഠേന തീരുമാനിച്ചു. വളരെ വര്‍ഷങ്ങളിലെ സംഘടനാ പ്രവര്‍ത്തനത്തിലെ പരിചയ സമ്പത്ത്‌ കൈമുതലായുള്ള ആനന്ദന്‍ നിരവേല്‍, 2011 ല്‍ കെ എച്ച്‌ എന്‍ എ പ്രസിഡന്റ്‌ ആയിരുന്നപ്പോള്‍ ഫ്ലോറിഡയില്‍ മലയാളി സമൂഹം കണ്ട ഏറ്റവും വലിയ കണ്‍വന്‍ഷന്‍ നടത്തി പ്രശംസപാത്രമായി. ഈ അനുഭവ ജ്ഞാനം 2016 ഫോമാ മയാമി കണ്‍വന്‍ഷന്‌ വളരെ സഹായകമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. അതിനായി വിവിധ ഹോട്ടല്‍/ റിസോര്‍ട്ട്‌ ഗ്രൂപുകളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തികൊണ്ടിക്കുന്നു.

അമേരിക്കന്‍ മലയാളികള്‍ക്കും, അവരുടെ ബന്ധുക്കള്‍ക്കുമൊപ്പം നാട്ടിലെ നിര്‍ദ്ധനര്‍ക്കും പ്രയോജനപ്പെടും വിധം, ഇതര സര്‍ക്കാരുകളുമായി ഒത്തുചേര്‍ന്നു വിവിധ പദ്ധതികള്‍ അദ്ദേഹവും ഫോമാ ദേശീയ കമ്മിറ്റി അംഗങ്ങളും അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്‌. അമേരിക്കയിലെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ നാടിനെ കുറിച്ചറിയാനും പഠിക്കുവാനുമായി സെമെസ്‌റ്റെര്‍ ഇന്‍ കേരള, അമേരിക്കയില്‍ പഠിക്കുവാന്‍ കരിയര്‍ ഗൈഡന്‍സ്‌, സാംസ്‌കാരിക വെക്കേഷന്‍ ടൂര്‍ ഇന്‍ കേരള എന്നിവയാണ്‌ ചില പദ്ധതികള്‍. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിപുലമായ അനുബന്ധ കമ്മറ്റികള്‍ വൈകാതെ നിലവില്‍ വരുമെന്നും, പദ്ധതികളുടെ വിശദാംശങ്ങള്‍ അടുത്തു തന്നെ വിളിച്ചു ചേര്‍ക്കുന്ന ഫോമായുടെ ഔദ്യോഗിക പത്ര സമ്മേളനത്തില്‍ വിവരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അദ്ദേഹത്തോടൊപ്പം എല്ലാക്കാര്യത്തിനും കൂടെയുള്ള സുഭ്രദ്ര നിരവേല്‍ (മണി) ആണ്‌ ആനന്ദന്‍ നിരവേലിന്റെ ഭാര്യ. ഫോമാ ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണന്നും അതിനോട്‌ സത്യസന്ധമായി നീതിപുലര്‍ത്തികൊണ്ടാവും അടുത്ത രണ്ടുവര്‍ഷത്തെ തന്റെ പ്രവര്‍ത്തനങ്ങളെന്നും, അതിന്റെ വലിയ വിജയത്തിന്‌ വേണ്ടി എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരങ്ങള്‍ ഫോമയോടൊപ്പം ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 

 

Print Friendly, PDF & Email

Leave a Comment