Flash News

ആക്രമണത്തില്‍ പരിക്കേറ്റ എ.ഐ.വൈ.എഫ് നേതാവ് മരിച്ചു

November 21, 2014 , സ്വന്തം ലേഖകന്‍

killed aiyf leaderവാടാനപ്പള്ളി: തൃപ്രയാര്‍ ഏകാദശി ദിവസം രാത്രി നാട്ടിക എസ്.എന്‍ കോളജിന് സമീപം ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ചെട്ടിക്കാട് എ.ഐ.വൈ.എഫ് യൂനിറ്റ് സെക്രട്ടറി എ.എച്ച്. അന്‍സില്‍ (23) മരിച്ചു. ഏകാദശി കണ്ട് അന്‍സിലും സുഹൃത്തായ എ.ഐ.വൈ.എഫ് പ്രവര്‍ത്തകന്‍ പുതുവീട്ടില്‍ ഹസനും ബൈക്കില്‍ മടങ്ങുമ്പോഴാണ് അജ്ഞാത സംഘം ഇരുമ്പുപൈപ്പു കൊണ്ട് ആക്രമിച്ചത്. തല തകര്‍ന്ന അന്‍സിലിനെയും മര്‍ദനമേറ്റ ഹസനെയും ഒളരി മദര്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ട് വൃക്കകളും തകരാറിലായ അന്‍സിലിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചക്ക് 1.30ന് മരിച്ചു.

അന്‍സിലിന്‍െറ മരണത്തില്‍ അനുശോചിച്ച് വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, തളിക്കുളം, നാട്ടിക പഞ്ചായത്തുകളില്‍ ഇന്നുരാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കടകളടച്ച് ഹര്‍ത്താലിന് എ.ഐ.വൈ.എഫ് ആഹ്വാനം ചെയ്തു. ഗണേശമംഗലത്ത് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട വിരോധമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. തീരദേശ മേഖലയില്‍ കനത്ത പൊലീസ് ബന്തവസ്സാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top