മുല്ലപ്പെരിയാറില്‍ 142 അടി; വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കിവിട്ടു

MULLAPERIYAR_DAM_848742fകൊച്ചി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലത്തെിയതോടെ തമിഴ്നാട്ടില്‍ ആഹ്ലാദം പതഞ്ഞുപൊങ്ങി. മധുരപലഹാരവുമായി കര്‍ഷകര്‍ തെരുവിലിറങ്ങി. മഴ ശക്തിപ്പെട്ടതാണ് ജലനിരപ്പ് 142 ലേക്ക് ഉയരാന്‍ കാരണം. ജലനിരപ്പ് ഉയരുമെന്ന് ഉറപ്പായതോടെ അതിര്‍ത്തിയില്‍ മുല്ലപ്പെരിയാര്‍ ജലം താല്‍ക്കാലികമായി സംഭരിക്കുന്ന ഫോര്‍ബേ ഡാമില്‍ നിന്ന് വ്യാഴാഴ്ച രാത്രി എട്ടോടെ വെള്ളം തുറന്നുവിട്ടിരുന്നു. ലോവര്‍ക്യാമ്പ് പവര്‍ഹൗസിലേക്ക് പെന്‍സ്റ്റോക്ക് പൈപ്പ് വഴിയും ഇരച്ചില്‍പാലത്തിന് സമീപത്ത് കൂടിയും ജലം തുറന്നുവിടുന്നത് ഈ ഡാമില്‍ നിന്നാണ്. ജലം തുറന്നുവിടുന്നത് നിരീക്ഷിക്കാന്‍ തമിഴ്നാട് എന്‍ജിനീയര്‍മാര്‍ തേക്കടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ജലനിരപ്പ് 142 ലത്തെിയ വിവരം ഉദ്യോഗസ്ഥര്‍ തമിഴ്നാട് സര്‍ക്കാറിനെ ഒൗദ്യോഗികമായി അറിയിച്ചു. തുടര്‍ന്ന് ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജലനിരപ്പ് 142 ലത്തെിയപ്പോള്‍ നീരൊഴുക്ക് സെക്കന്‍ഡില്‍ 1131 ഘനഅടിയായിരുന്നു. ഇത് പിന്നീട് 1400 ഘന അടിയായി. ജലനിരപ്പ് 142ല്‍ തന്നെ നിലനിര്‍ത്താന്‍ ആദ്യം സെക്കന്‍ഡില്‍ 1400 ഘനഅടി ജലവും പിന്നീട് 2060 ഘന അടി ജലവുമാണ് തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടത്. സംസ്ഥാന അതിര്‍ത്തിയിലെ നാല് പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി 1600 ഘനഅടിയും ഇരച്ചില്‍പാലം വഴി 460 ഘനഅടി ജലവുമാണ് ഒഴുക്കുന്നത്.

1992 നവംബര്‍ 15 ന് ശേഷം ആദ്യമായാണ് ജലനിരപ്പ് 142 ലത്തെുന്നത്. ’92 ല്‍ 6393.19 ദശലക്ഷം ഘനഅടി ജലം ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുക്കിയെങ്കില്‍ ഇപ്രാവശ്യം സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തിയതിനാല്‍ ഇടുക്കിയിലേക്ക് ഒഴുകാന്‍ സാധ്യത വിരളമാണ്. ഉന്നതതല സമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിക്കുന്നത് വരെ ജലനിരപ്പ് 142 ല്‍ തന്നെ നിലനിര്‍ത്താനാണ് തമിഴ്നാട് തീരുമാനം. വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയില്‍ 17.8 ഉം തേക്കടിയില്‍ 18 മില്ലിമീറ്റര്‍ മഴയുമാണ് വ്യാഴാഴ്ച പെയ്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment