തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്തു. അഞ്ചു കോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യം വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്പെന്ഷന്. പൊതുമരാമത്ത് സെക്രട്ടറിയാണ് ടി.ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിറക്കിയത്.
സൂരജിനെ സസ്പെന്‍ഡ് ചെയ്യാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു രാവിലെയാണ് ഒപ്പുവച്ചത്. സൂരജിനെ സസ്പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിന്റെ ശുപാര്‍ശയില്‍ ഇന്നലെ രാത്രി വൈകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പിട്ടിരുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് കൈക്കൊള്ളേണ്ടതെങ്കിലും വിജിലന്‍സ് കേസുള്ളതിനാല്‍ ചട്ടപ്രകാരം ആഭ്യന്തരമന്ത്രിയും ഫയലില്‍ ഒപ്പുവയ്ക്കേണ്ടതുണ്ട്. അതിനാലാണ് കൊച്ചിയിലുള്ള രമേശ് ചെന്നിത്തലയ്ക്ക് ഇന്നലെ സന്ധ്യയോടെ പ്രത്യേക ദൂതന് വഴി ഫയല്‍ എത്തിച്ചത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news