Flash News

പല മാന്യന്മാര്‍ക്കുമെതിരെ തെളിവുകള്‍ കൈവശമുണ്ട്; സര്‍ക്കാരിനെ വെല്ലുവിളിച്ച് ടി.ഒ സൂരജ് രംഗത്ത്

November 22, 2014 , ഷാഹിദ് വൈപ്പി

sooraj (1)കൊച്ചി:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്ത്. മഹാന്‍മാരെന്നു നടിക്കുന്ന പലരുടെയും കാര്യങ്ങള്‍ തനിക്കറിയാമെന്ന് സൂരജ് പറഞ്ഞു. മാന്യമാരായി നടക്കുന്നവര്‍ക്കെതിരെ തെളിവുകള്‍ തന്റെ കൈവശമുണ്ടെങ്കിലും ആരോപണ വിധേയനായതിന്‍ ഇപ്പോള്‍ ഒന്നും വെളിപ്പെടുത്തുന്നില്ലെന്നും സൂരജ് പറഞ്ഞു.

മുപ്പത്തിയഞ്ചു വര്‍ഷമായി സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണു താന്‍. സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുണ്ടെന്നും പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും സൂരജ് വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടുമെന്നും മൊഴി നല്‍കാന്‍ കുടുംബാംഗങ്ങളും ഹാജരാകുമെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.

വരവില്‍ കവിഞ്ഞ് സ്വത്തു സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നാണ് സൂരജിനെ സസ്‌പെന്‍ഡ് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top