Flash News

സി.പി.എമ്മിന്‍െറ ആര്‍.എസ്.എസ് ബന്ധത്തിന് തെളിവുമായി കാനം രാജേന്ദ്രന്‍

November 24, 2014 , സ്വന്തം ലേഖകന്‍

Kanam-Rajendran-(1)_0തിരുവനന്തപുരം: സി.പി.എമ്മിന് ആര്‍.എസ്.എസ് ബന്ധമില്ലായിരുന്നു എന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ വാദത്തിന് മറുപടിയുമായി കാനം രാജേന്ദ്രന്‍. പാര്‍ട്ടിയുടെ ആര്‍.എസ്.എസ് ബന്ധത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദരയ്യായിരുന്നെന്ന് കാനം വ്യക്തമാക്കി. ഈ ബന്ധം തിരുത്തണമെന്നാവശ്യപ്പെട്ട് സുന്ദരയ്യ അവതരിപ്പിച്ച പ്രമേയം കേന്ദ്ര കമ്മിറ്റി തള്ളുകയും ചെയ്തിരുന്നു. പിണറായിയെ ചരിത്രം ഓര്‍മിപ്പിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും കാനം പറഞ്ഞു. 1977ലെ തെരഞ്ഞെടുപ്പില്‍ കെ.ജി.മാരാര്‍ ഉദുമ നിയമസഭാമണ്ഡലത്തില്‍ മത്സരിച്ചത് ആരുടെ സ്ഥാനാര്‍ഥിയായാണെന്നും കാനം ചോദിച്ചു.

സി.പി.എമ്മുമായി കൂട്ടുകെട്ടില്ല എന്ന് വാശിപിടിച്ചവര്‍ക്ക് നിലപാട് തിരുത്തി 67ല്‍ തന്നെ യോജിച്ച് നില്‍ക്കേണ്ടി വന്നെന്ന് പിണറായി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ‘65ലെ തെരഞ്ഞെടുപ്പില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് ഈ പറയുന്ന പാര്‍ട്ടിക്കാര്‍ പറഞ്ഞത്. ജനങ്ങളുടെ അംഗീകാരമാണ് വേണ്ടതെന്ന ഞങ്ങളുടെ നിലപാടിനാണ് അംഗീകാരം ലഭിച്ചത്.

ആര്‍.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും പാര്‍ട്ടി ഒരുഘട്ടത്തിലും കൂട്ടുകൂടിയിട്ടില്ല. ജമാഅത്തെ ഇസ്ലാമി ഇപ്പോഴാണ് രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ചത്. അതിന് മുമ്പ് വ്യക്തികളെ നോക്കി വോട്ടുകൊടുക്കലായിരുന്നു. ടി.കെ. ഹംസയും എം.പി. ഗംഗാധരനും മത്സരിച്ചപ്പോള്‍ ഗംഗാധരന് നല്ല വ്യക്തിയെന്ന നിലയില്‍ വോട്ട് ചെയ്യാണ് അവര്‍ തീരുമാനിച്ചതെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

അടിയന്തരാവസ്ഥ കാലത്ത് ഞങ്ങളെല്ലാം കണ്ണൂര്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ അന്ന് കെ.ജി. മാരാര്‍ അടക്കമുള്ള ആര്‍.എസ്.എസ് -ബി.ജെ.പി നേതാക്കള്‍ അവിടെ ഉണ്ടായിരുന്നു. അന്ന് കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്നവര്‍ ഈ ആളുകളെയെല്ലാം ശത്രുക്കളായി കണ്ടതിന്‍െറ പേരില്‍ ഇവരെല്ലാം കൂട്ടുകൂടിയവരാണെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അതിന് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ലന്നും പിണറായി വ്യക്തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top