മഹാരാഷ്ട്രയില്‍ ശിവസേന പ്രതിപക്ഷത്ത് ഇരിക്കും; കേന്ദ്രത്തില്‍ ഭരണപക്ഷത്തും: സഞ്ജയ് റാവത്ത്

sanjay-rautന്യൂഡല്‍ഹി: മഹാരാഷ്‌ട്രയില്‍ ശിവസേന പ്രതിപക്ഷത്ത്‌ ഇരിക്കുമെന്ന്‌ സേന നേതാവ്‌ സഞ്ജയ്‌ റാവത്ത്‌. ഡിസംബര്‍ 8-ന്‌ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സേന മുഖ്യ പ്രതിപക്ഷത്തിന്റെ സ്ഥാനത്ത്‌ ഇരിക്കും. എന്നാല്‍ ഇത്‌ കേന്ദ്രത്തിലെ ബിജെപിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും റാവത്ത്‌ വ്യക്‌തമാക്കി. കേന്ദ്രത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ തുടരും.

മഹാരാഷ്‌ട്രയില്‍ കര്‍ഷക ആത്മഹത്യ, വൈദ്യുതി പ്രതിസന്ധി, വരള്‍ച്ച തുടങ്ങിയ നിരവധി വിഷയങ്ങളുണ്ട്‌. കര്‍ഷക ആത്മഹത്യ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാകും സര്‍ക്കാരിനെതിരായ പോരാട്ടമെന്നും ശിവസേന നേതാവ്‌ വ്യക്‌തമാക്കി.

മഹാരാഷട്രയില്‍ ശിവസേനയെ വീണ്ടും സഖ്യത്തില്‍ കൊണ്ടുവരാന്‍ വീണ്ടും ബിജെപി ശ്രമം തുടങ്ങിയതിന്‌ പിന്നാലൊണ്‌ ശിവസേന നിലപാട്‌ വ്യക്‌തമാക്കിയത്‌. മഹാരാഷ്‌ട്രയില്‍ സഖ്യം സംബന്ധിച്ച്‌ എന്തെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടോയെന്ന്‌ തനിക്ക്‌ അറിയില്ലെന്നും റാവത്ത്‌ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment