Flash News

സാര്‍ക് രാജ്യക്കാര്‍ക്ക് ഇന്ത്യ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള ബിസിനസ് വിസ നല്‍കും

November 26, 2014 , സ്വന്തം ലേഖകന്‍

saarc-modi-address-2ന്യൂദല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള മേഖലാ സഹകരണം മെച്ചപ്പെടുത്തുന്നതിന് അഞ്ച് മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. കാഠ്മണ്ഡുവില്‍ 18ാമത് സാര്‍ക് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരം, നിക്ഷേപം, സഹായം, എല്ലാ മേഖലകളിലുമുള്ള സഹകരണം, മേഖലയിലെ ജനങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം എന്നീ അഞ്ച് സുപ്രധാന സ്തംഭങ്ങളില്‍ ദക്ഷിണേഷ്യന്‍ കൂട്ടായ്മയെ ശക്തമായി ഉറപ്പിച്ചു നിര്‍ത്താമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇടമുറിയാത്ത സമ്പര്‍ക്കത്തിലൂടെയേ ഇത് സാധ്യമാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള യാത്രാ നടപടികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതനുസരിച്ച് സാര്‍ക് രാജ്യക്കാര്‍ക്ക് ഇന്ത്യ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള ബിസിനസ് വിസ നല്‍കും. സാര്‍ക് ബിസിനസ് ട്രാവലര്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയില്‍ ബിസിനസ് യാത്രകള്‍ നടത്താം. രോഗികള്‍ക്ക് ഉടനടി മെഡിക്കല്‍ വിസ ലഭ്യമാക്കും. മേഖലയിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ധനസഹായ പദ്ധതി തുടങ്ങും.

വിദ്യാഭ്യാസം, കാലാവസ്ഥാ പ്രവചനം, വാര്‍ത്താവിനിമയം എന്നീ ആവശ്യങ്ങള്‍ക്കായി മേഖലക്ക് മുഴുവന്‍ ഉപയുക്തമാവുന്ന ഉപഗ്രഹം 2016ല്‍ ഇന്ത്യ വിക്ഷേപിക്കും. സാര്‍ക് രാജ്യങ്ങള്‍ ദോഷം മാത്രം കാണുന്ന പതിവും അവിശ്വാസവും വെടിഞ്ഞ് ശുഭാപ്തിവിശ്വാസമുള്ളവരായി മാറണം. മേഖലയിലെ മൊത്തം വ്യാപാരത്തിന്‍െറ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ സാര്‍ക് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള വ്യാപാരം വരുന്നുള്ളൂ.

നമ്മുടെ മേഖലയില്‍ യാത്ര ചെയ്യുക ഇപ്പോഴും ദുഷ്കരമാണ്. പരസ്പരം സംസാരിക്കുന്നതുപോലും ചെലവേറിയ കാര്യവുമാണ്. കടലാസ് ജോലികളുടെ ഭാരം കുറച്ച് നടപടിക്രമങ്ങളും സൗകര്യങ്ങളും സുഗമവും ലളിതവുമാക്കണമെന്ന് മോദി രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. ഭീകരതക്കും രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്കുമെതിരായ യോജിച്ച പോരാട്ടത്തിന് തയാറാവണമെന്നും മോഡി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top