Flash News

മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായ്ക്ക് (MAP)പുതിയ നേതൃത്വം

November 28, 2014 , സോബി ഇട്ടി

getNewsImagesഫിലാഡല്‍ഫിയാ: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍‌ഫിയ (MAP) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവംബര്‍ 23നു മാപ് ഐ.സീ.സീ. സെന്ററില്‍ മാപ് പ്രസിഡന്റ് ശ്രീ.സാബു സക്കറിയയുടെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലണ് തിരഞ്ഞെടുപ്പു നടന്നത്.

പ്രസിഡന്റ് എല്ലാവരെയും സ്വാഗതം ചെയ്യുകയും കഴിഞ്ഞ ഒരു വര്‍ഷക്കാലം നടന്ന മാപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങള്‍ നല്‍കിയ എല്ലാവിധ പിന്തുണകള്‍ക്കും പ്രോത്സാഹനത്തിനും നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്മാരായി പ്രവര്‍ത്തിച്ച ശ്രീ.അലക്‌സ് അലക്‌സാണ്ടര്‍, എബ്രഹാം തോമസ് എന്നിവരുടെ നിയന്ത്രണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 2015 വര്‍ഷത്തേക്കുള്ള താഴെ പറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു.

സാബു സ്‌കറിയ (പ്രസിഡന്റ്), ഡാനിയേല്‍ പി തോമസ് (വൈസ് പ്രസിഡന്റ്), സിജു പി ജോണ്‍ (ജനറല്‍ സെക്രട്ടറി), ചെറിയാന്‍ കോശി (സെക്രട്ടറി), ജോണ്‍സണ്‍ മാത്യൂ (ട്രഷറര്‍), വര്‍ഗീസ് പി. തോമസ് (അക്കൗണ്ടന്റ്), അഗസ്റ്റീന്‍ ജോസഫ് (ആര്‍ട്സ്), മാത്യൂ സക്കറിയ(സ്‌പോര്‍ട്സ്), അനു സ്‌കറിയ (യൂത്ത്), സോബി ഇട്ടി (പബ്ലിസിറ്റി), എജുക്കേഷന്‍- ജോണ്‍ സാമുവേല്‍ (എജ്യുക്കേഷന്‍), ഫിലിപ്പ് ജോണ്‍ (മാപ് ഐസിസി), ബാബു കെ.തോമസ് (ചാരിറ്റി), ഏലിയാസ് പോള്‍ (ലൈബ്രറി), ടോം തോമസ് (ഫണ്ട് റെയ്സിംഗ്), ജിജി കോശി (മെംബര്‍ഷിപ്പ്), സാബു ജേക്കബ് (ഓഡിറ്റര്‍), രഞ്ജിത്ത് സ്‌കറിയ, ബോര്‍ഡ് ഓഫ് ട്രസ്റ്റീ- അലക്‌സ് അലക്‌സാണ്ടര്‍, റോയ് ജേക്കബ്, തോമസ് എം. ജോര്‍ജ്, ഐപ് ഉമ്മന്‍ മാരേട്ട്.

കമ്മറ്റി മെംബേര്‍സ്: എബിന്‍ ബാബു, അരുണ്‍ വര്‍ക്കീ, എബി തോമസ്, ബിനു ജേക്കബ്, ജെയിംസ് ഡാനിയേല്‍, ജിനോ ജോസഫ്, ജെയിംസ് പീറ്റര്‍, ജിജു കുരുവിള, ജോണ്‍ ഫിലിപ്പ്, മാത്യൂ വര്‍ഗീസ്, രാജേഷ് ജോണ്‍, സരിന്‍ കുരുവിള, ഷാലൂ പുന്നൂസ്, തോമസ് കുട്ടി വര്‍ഗീസ്, തോമസ് പി. ജോര്‍ജ്.

മാപിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായ പങ്കാളിത്തവും സഹകരണവും ഉണ്ടാകുവാന്‍ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്നും ഫിലാഡല്‍ഫിയായിലെ മലയാളീ സമൂഹത്തിന്റെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും സാമൂഹ്യ നന്മയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും പ്രസിഡന്റ് സാബു സ്‌കറിയ ആഹ്വാനം ചെയ്തു.

getNewsImages (1) getNewsImages (2)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top