ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലുമായി സഹകരിക്കില്ലന്ന് വ്യാപാരികള്‍

GKSF-Logoതൊടുപുഴ: വ്യാപാരി വ്യവസായികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലുമായി സഹകരിക്കില്ലന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയാറാകാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധകരമാണെന്നും അദ്ദേഹം പറഞ്ഞു. വാടക നിയന്ത്രണ ബില്‍ പാസാക്കുക, ഓണ്‍ലൈന്‍ വ്യാപാരത്തിന് നികുതി ഈടാക്കുക, കടപരിശോധന അവസാനിപ്പിക്കുക, വിറ്റുവരവ് നികുതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജി.കെ.എസ്.എഫുമായി സഹകരിക്കാന്‍ തയാറാണ്.

ഡിസംബര്‍ മൂന്നിന് നിയമസഭ വളയല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറല്ല. മുഖ്യമന്ത്രിയും ധന, വ്യവസായ, തൊഴില്‍ മന്ത്രിമാരും ഒന്നിച്ച് ചര്‍ച്ചചെയ്യണം. ചര്‍ച്ചക്ക് തയാറായില്ലങ്കില്‍ കടുത്ത നടപടി സ്വീകരിക്കും.

നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് ആലോചിക്കും. മുന്നണി സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനും തോല്‍പിക്കാനും വ്യാപാരി സമൂഹത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment