19 മില്യണിന്റെ ഹെല്‍ത്ത് കെയര്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ – അമേരിക്കന്‍ ഡോക്റ്റര്‍ രാജേഷ് ഡോഷി കുറ്റക്കാരന്‍

medicare imageന്യൂയോര്‍ക്ക്: 2005 ഒക്റ്റോബര്‍ മുതല്‍ 2012 സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി മെഡികെയറില്‍ നിന്നും 19 മില്യണ്‍ തട്ടിപ്പ് നടത്തിയ കേസ്സില്‍ ഇന്ത്യന്‍- അമേരിക്കന്‍ ഡോക്റ്റര്‍ 59 വയസ്സുകാരനായ രാജേഷ് ഡോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ശിക്ഷ വിധിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ക്രിമിനല്‍ ഡിവിഷന്‍ അസ്സിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലസ്‌ലി ആര്‍. കാഡ്‌റവല്‍ പറഞ്ഞു. നവംബര്‍ 14-നായിരുന്നു രാജേഷ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

ഹോം ഹെല്‍ത്ത് കെയറിനു വേണ്ടി മെഡി‌കെയര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് രോഗികളെ റഫര്‍ ചെയ്തതുള്‍പ്പെടെ 14 ഗൂഡാലോചനാകുറ്റങ്ങളാണ് ഡോക്റ്ററുടെ പേരില്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. രാജേഷ് കുറ്റം സമ്മതിച്ചിരുന്നു.

ഹോം ഹെല്‍ത്ത് സ്ഥാപനങ്ങള്‍ നടത്തി ലക്ഷക്കണക്കിന് ഡോളര്‍ മെഡികെയറിലൂടെ തട്ടിയെടുത്ത കേസ്സുകളില്‍ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേരെ എഫ്.ബി.ഐ ഈയിടെ പിടികൂടിയിരുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ക്രിമിനല്‍ ഡിവിഷന്‍ ഹോം ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment